സപ്ത സ്വര അവാർഡ് നൽകി ജോസഫ് പാപ്പനെ ആദരിച്ചു

മലങ്കര ഓർത്തഡോൿസ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ , ബ്രൂക്‌ലിൻ ക്യുൻസ് ലോങ്ങ് ഐലൻഡ് ഏരിയയിലുള്ള പത്തുപള്ളികളുടെ കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്ചസിന്റെ  കൊയർ മാസ്റ്ററായ ശ്രീ ജോസഫ് പാപ്പന് , കൗൺസിൽ പ്രസിഡന്റ് വെരി റവ . ഡോ . യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ സപ്ത സ്വര അവാർഡ് നൽകി ആദരിച്ചു .  മ്യൂസിക് ടീച്ചർ , ഗാനരചയിതാവ് , സംഗീത സംവിധായകൻ , ഗായകൻ എന്നീ നിലകളിൽ കഴിഞ്ഞ 16 വർഷമായി കൗൺസിലിന് നൽകുന്ന സേവനത്തെ മാനിച്ചാണ് ഈ ബഹുമതി നൽകിയിരിക്കുന്നത് . പ്രായഭേദമെന്യേ ഏകദേശം നൂറിൽപരം അംഗങ്ങൾ പങ്കെടുക്കുന്ന ഈ കൊയർ , കൗൺസിലിന്റെ കൺവെൻഷനലുകളിലും , ക്രിസ്തുമസ് ന്യൂ ഇയർ പ്രോഗ്രാമിലും എക്യുമിനിക്കൽ മീറ്റിങ്ങിലും ഗാനങ്ങൾ ആലപിക്കുന്നു . കഴിഞ്ഞ മൂന്നുവർഷമായി അമേരിക്കൻ ഭദ്രാസന ഒ വി ബിഎസിനു മ്യൂസിക് ഡയറക്ഷൻ നൽകുന്നതോടൊപ്പം ഭദ്രാസന , ഇടവക തലങ്ങളിൽ ആരാധനാ ഗീതങ്ങൾ പരിശീലിപ്പിക്കുകയും , ഏഞ്ചൽ മെലഡീസ് എന്ന സംഗീത ഗ്രൂപ്പിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്നു .കൗൺസിൽ കൊയറിന്റെ ഡയറക്ടറായി റവ .ഫാ .ജോൺ തോമസും , കോർഡിനേറ്റേഴ്‌സ് ആയി ജോളി എബ്രഹാമും ഗ്രേസിമോഹനും പ്രവർത്തിക്കുന്നു .