സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക ക്രിസ്തുമസ്‌-പുതുവൽസരാഘോഷ പരിപാടികൾ സംഘടിപ്പിച്ചു  

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവക ക്രിസ്തുമസ്‌-പുതുവത്സരാഘോഷപരിപാടികൾ സംഘടിപ്പിച്ചു. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൽക്കത്താ ഭദ്രാസനാധിപനും, ഇടവക മെത്രാപ്പോലീത്തായുമായ ഡോ. ജോസഫ്‌ മാർ ദിവന്ന്യാസിയോസ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൊട്ടാരക്കര-പുനലുർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തേവോദോറോസ്‌ മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തി. മഹാഇടവക വികാരി ഫാ. ജിജു ജോർജ്ജ്‌ സ്വാഗതവും, സെക്രട്ടറി ജിജി ജോൺ നന്ദിയും പ്രകാശിപ്പിച്ചു.

 മർത്ത-മറിയം സീനിയർ അംഗം മറിയാമ്മ തോമസിന്റെ വേദവായനയോടുകൂടി ആരംഭിച്ച യോഗത്തിൽ മുൻ വികാരി ഫാ. ജേക്കബ്‌ തോമസ്‌, സഹവികാരി ഫാ. ലിജു പൊന്നച്ചൻ, ഇടവക ട്രഷറാർ മോണിഷ്‌ ജോർജ്ജ്‌, ഭദ്രാസന കൗൺസിലംഗം എബ്രാഹാം അലക്സ്‌, ഭദ്രാസന മിഷൻ കോർഡിനേറ്റർ ഷാജി എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു. മലങ്ക

ര ഓർത്തഡോക്സ്‌ സഭയുടെ വിശ്വാസ പഠന പരിശീലന പദ്ധതിയായ ദിവ്യബോധനത്തിന്റെ ദ്വിവത്സര പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ്‌ കോഴ്സ്‌ (പി.ഓ.സി.ഈ.) പാസായ ഇടവകാംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു.

ജലീബ്‌ ഇന്ത്യൻ സെൻട്രൽ സ്ക്കൂളിൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഇടവകയിലെ പ്രാർത്ഥനാ യോഗങ്ങൾ, ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനങ്ങൾ എന്നിവർ അവതരിപ്പിച്ച കരോൾ സംഘങ്ങളുടെ വൈവിധ്യമാർന്ന പ്രകടനങ്ങൾ, ഷാഡോ പ്ലേ, മ്യൂസിക്കൽ സ്കിറ്റുകൾ എന്നിവ ആഘോഷങ്ങൾക്ക്‌ നിറം പകർന്നു. മഹാ ഇടവകയിലെ മർത്ത മറിയം വനിതാ സമാജത്തിന്റെ രജത ജൂബിലിയോടനു ബന്ധിച്ച്‌ എം.യു. മാത്യൂസ്‌ പരിശീലനം നൽകി 100-ൽപ്പരം വനിതകൾ അവതരിപ്പിച്ച മെഗാ ക്രിസ്തുമസ്‌ കൊയർ പ്രത്യേകം ശ്രദ്ധയാകർഷിച്ചു. പരിപാടി കൾക്ക്‌ പ്രോഗ്രം കൺവീനർ ജെറി ജോൺ കോശി,  ഇടവക ഭരണസമിതിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.