ദേവലോകത്ത് പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയും (ജനുവരി 2,3)

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 56-ാം ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായുടെ 44-ാം ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ 23-ാം ഓര്‍മ്മപ്പെരുന്നാളും സംയുക്തമായ

ജനുവരി 2,3 (വ്യാഴം, വെളളി) തീയതികളില്‍ ആചരിക്കുന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും സഭയിലെ മെത്രാപ്പോലീത്താമാരും നേതൃത്വം നല്‍കും.

വൈകിട്ട് 6.00 മണിക്ക് സന്ധ്യാനമസ്‌ക്കാരവും തുടര്‍ന്ന് ഫാ.ഡോ. കെ. ഗീവര്‍ഗീസ് അനുസ്മരണ പ്രസംഗം നടത്തും. വൈകിട്ട് 7 മണിക്ക് മാര്‍ ഏലിയാ കത്തീഡ്രലില്‍ നിന്ന് ദേവലോകം അരമനയിലേക്ക് പ്രദക്ഷിണം ആരംഭിക്കും. തുടര്‍ന്ന് തീര്‍ത്ഥാടകള്‍ക്ക് സ്വീകരണം, ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്വ്. 3-ാം തീയതി രാവിലെ 7 മണിക്ക് പ്രഭാതനമസ്‌ക്കാരവും തുടര്‍ന്ന് 8 ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാന, പ്രദക്ഷിണം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ആശീര്‍ വാദം, കൈമുത്ത്, നേര്‍ച്ചവിളമ്പ് എന്നിവയും ഉണ്ടായിരിക്കുമെന്നും അരമന മാനേജര്‍ ഫാ. എം.കെ. കുര്യന്‍ അറിയിച്ചു.