ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പ. കാതോലിക്കാ ബാവായുടെ അസിസ്റ്റന്‍റ്

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അസിസ്റ്റന്‍റായി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ മുന്‍ സെക്രട്ടറിയും വര്‍ക്കിംഗ് കമ്മിറ്റിയംഗവുമായ അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായെ നിയമിച്ചു. കോട്ടയം ഓര്‍ത്തഡോക്സ് വൈദീക സെമിനാരി വൈസ് പ്രസിഡന്‍റ്, മലങ്കര ഓര്‍ത്തഡോക്സ് വൈദീക സംഘം പ്രസിഡന്‍റ് തുടങ്ങി വിവിധ നിലകളില്‍ സേവനമനുഷ്ഠിച്ച് വരുന്നു.

കഴിഞ്ഞ ഒന്‍പത് വര്‍ഷം പരിശുദ്ധ കാതോലിക്കാ ബാവായുടെ അസിസ്റ്റന്‍റായി സേവനമനുഷ്ഠിച്ചു വന്ന അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത തല്‍സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് നിയമനം.