യുവജനപ്രസ്ഥാനം ,യു എ ഇ മേഖല  സമ്മേളനം ഡിസംബർ രണ്ടിന് 

ദുബായ്:  ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു എ ഇ മേഖല 29ാം മത് വാർഷിക സമ്മേളനം -‘സമന്വയ 2019’ ഡിസംബർ രണ്ടിന് ജബൽ അലി  സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും. “യേശുവിനെ നോക്കുക ” എന്നതാണ്  മുഖ്യചിന്താവിഷയം.
 
യുവജന പ്രസ്ഥാനം പ്രസിഡന്റും നിരണം ഭദ്രാസനാധിപനുമായ ഡോ .യൂഹാനോൻ മാർ ക്രിസ് സോസ്റ്റമോസ് മെത്രാപ്പോലീത്താ, ബാംഗ്ലൂർ ഭദ്രാസനാധിപൻ  ഡോ.ഏബ്രഹാം മാർ  സെറാഫീം മെത്രാപ്പോലീത്ത, ഡോ.അലക്സാണ്ടർ ജേക്കബ്,IPS (Retd.  DGP Kerala Police) ,യുവജന പ്രസ്ഥാനം കേന്ദ്ര വൈസ്.പ്രസിഡന്റ് .ഫാ വർഗ്ഗീസ് . റ്റി. വർഗ്ഗീസ്, മുൻ സോണൽ പ്രസിഡൻറ് ഫാ ജേക്കബ്ബ് ജോർജ്ജ്‌  എന്നിവർ  നേതൃത്വം നൽകും.
 
 ഡിസംബർ – 2 തിങ്കൾ  രാവിലെ 07:00-നു  ഡോ .യൂഹാനോൻ മാർ ക്രിസ് സോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന. 
 
തുടർന്ന്  വാർഷിക സമ്മേളനം  ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്  മെത്രാപ്പോലീത്താ  ഉത്ഘാടനം ചെയ്യും. 
 
 ഡോ.ഏബ്രഹാം മാർ . സെറാഫീം മെത്രാപ്പോലീത്ത, ഡോ.അലക്സാണ്ടർ ജേക്കബ്,IPS (Retd.  DGP Kerala Police) ,യുവജന പ്രസ്ഥാനം കേന്ദ്ര വൈസ്.പ്രസിഡന്റ്. ഫാ വർഗ്ഗീസ് . റ്റി. വർഗ്ഗീസ്, മുൻ സോണൽ പ്രസിഡൻറ്
ഫാ. ജേക്കബ്ബ് ജോർജ്ജ്‌  എന്നിവർ വിവിധ വിഷയങ്ങളിൽ ക്‌ളാസുകൾക്കു നേതൃത്വം നൽകും.
 
യു.എ.ഇ യിലെ 8 യൂണിറ്റുകളിൽ നിന്നുമായി അഞ്ഞുറോളം പ്രവർത്തകർ  സമ്മേളനത്തിൽ പങ്കെടുക്കും.
 
ഒരുക്കങ്ങൾ പൂർത്തിയായതായി  യുവജന പ്രസ്ഥാനം യുഎഇ മേഖല പ്രസിഡന്റ് ഫാ. അനീഷ് .ഐസക്ക് മാത്യു, മേഖല സെക്രട്ടറി  ജോസ് .മത്തായി, ജനറൽ കൺവീനർ സാം മാത്യു കൈപ്പള്ളിൽ എന്നിവർ അറിയിച്ചു.
വിവരങ്ങൾക്ക്: ജോസ്. മത്തായി-0552529690