വൈദികർ നൽകിയ കത്തിലെ ആവശ്യങ്ങൾ ബന്ധപ്പെട്ട സമിതികളിൽ ചർച്ച നടത്തുമെന്ന് ഓർത്തഡോക്‌സ് സഭാ നേതൃത്വം അറിയിച്ചു. സഭയ്‌ക്കെതിരെ നടക്കുന്നത് കുപ്രചാരണമാണെന്നും യൂഹാനോൻ മാർ ദിയസ് കോറസ് മെത്രാപ്പൊലീത്ത കൊച്ചിയിൽ പറഞ്ഞു.
സുപ്രിംകോടതി വിധിയുടെ മറവിൽ ഓർത്തഡോക്‌സ് സഭപള്ളികൾ കയ്യേറുന്നു എന്ന പ്രചാരണം ശരിയല്ലെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു.
പള്ളി പിടിക്കാനും കയ്യേറാനും ഓർത്തഡോക്‌സ് സഭ പോയിട്ടില്ല. സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ മാത്രമാണ് സഭയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. യാക്കോബായ വിശ്വാസികളുടെ ശവസംസ്‌കാരം തടഞ്ഞിട്ടില്ലെന്നും ഓർത്തഡോക്‌സ് സഭാ നേതൃത്വം വ്യക്തമാക്കി.