പിറവം പള്ളിയിൽ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധി ലഭിച്ചിട്ടും അത് കാര്യക്ഷമമായി നടപ്പാക്കുന്നതിൽ സർക്കാരും പോലീസ് ഉദ്യോഗസ്ഥരും കാണിക്കുന്ന അനാസ്ഥയിൽ ശക്തമായ പ്രതിഷേധം അറിയിച്ചു സഭയുടെ അമേരിക്കൻ ഭദ്രാസന ഭദ്രാസനാധിപൻ അഭി. സഖറിയാ മാർ നിക്കോളോവോസ് മെത്രാപോലീത്ത കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ചു… ബഹുമാനപ്പെട്ട കോടതികളുടെ വിധി നിലനിൽക്കേ മറുഭാഗത്തിനു പോലീസ് അന്ധമായി ഒത്താശ ചെയ്തു കൊടുക്കുകയും നിയമവിരുദ്ധമായി ആളുകളെ പള്ളിക്കകത്ത് പ്രവേശിക്കുവാൻ അനുവദിക്കുകയും ചെയ്തത് തികച്ചും അപലപനീയമാണെന്ന് അഭി മെത്രാപ്പോലീത്താ ചൂണ്ടിക്കാട്ടി