ഹോസ്‌ഖാസ് സെന്‍റ് മേരീസ് കത്തീഡ്രലിൽ വി. ദൈവമാതാവിന്‍റെ വചനിപ്പ് പെരുന്നാള്‍

ഓഗസ്റ്റ് മാസം 11തിയതി മുതൽ 15 വരെ നടക്കുന്ന ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ പെരുന്നാളിനും വിശുദ്ധ ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാളിനും തിരുവനതപുരം ഭദ്രസനധിപൻ അഭിവന്ദ്യ ഡോ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രപൊലീത്ത മുഖ്യകാർമികത്വം വഹിക്കും.  ആഗസ്റ്റ് 11 ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയ്‌ക്കുശേഷം ഡൽഹി ഭദ്രസനധിപൻ ഡോ യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രപൊലീത്ത പെരുന്നാളിന് കൊടിയേറ്റും. അന്ന് വൈകിട്ട് നടക്കുന്ന ധ്യാനപ്രസംഗത്തിന് മയൂർവിഹാർ സെന്റ് ജെയിംസ് ഓർത്തഡോക്സ്‌ പള്ളി വികാരി ഫാ ജെയ്സൺ ജോസഫ് നേതൃത്യം വഹിക്കും.  ആഗസ്റ്റ് 12, 13, 14 തീയതികളിൽ നടക്കുന്ന ധ്യാനപ്രസംഗങ്ങൾക് തിരുവനതപുരം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രപൊലീത്ത നേതൃത്യം നൽകും. ആഗസ്റ് 14ന് വൈകിട്ട് 7.30ന്  ഭക്‌തിനിർഭരമായ റാസ നടത്തപ്പെടും.  ആഗസ്റ് 15 രാവിലെ വിശുദ്ധ മൂന്നിമേൽ കുർബാനയും തുടർന്ന് ആശിർവാദവും നേർച്ചവിളമ്പും ഉണ്ടായിരിക്കും.