ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് പ. കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി

അയര്‍ലന്‍ഡിലെ ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് റവ. ഡോ. മൈക്കിള്‍ ജാക്സണ്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു. ദേവലോകം അരമനയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. ചര്‍ച്ച് ഓഫ് അയര്‍ലെന്‍ഡും മലങ്കര ഓര്‍ത്തഡോക്സ് സഭയും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഉഭയകക്ഷിബന്ധം ഒന്നു കൂടി ഉറപ്പിക്കുന്നതിന് വേണ്ടിയായിരുന്നു അദ്ദേഹത്തിന്‍റെ സന്ദര്‍ശനം. ഈ സന്ദര്‍ശനത്തില്‍ രണ്ട് സഭകളും തമ്മിലുളള ബന്ധം സുദൃഢമാകുമെന്ന് ആര്‍ച്ച് ബിഷപ്പ് റവ. ഡോ. മൈക്കിള്‍ ജാക്സണ്‍ പറഞ്ഞു. #തടാകം#ക്രിസ്തുശിഷ്യാ_ആശ്രമ_സ്ഥാപകനും മലങ്കര സഭയുടെ ഉറ്റ സ്നേഹിതനുമായിരുന്ന ബിഷപ്പ് പക്കിന്‍ ഹാം വാല്‍ഷ് ചര്‍ച്ച് ഓഫ് അയര്‍ലെന്‍ഡ് അംഗമായിരുന്നു എന്നത് പരിശുദ്ധ കാതോലിക്കാ ബാവാ പ്രത്യേകം അനുസ്മരിച്ചു. ഇരുവരും പരസ്പരം ഉപഹാരങ്ങള്‍ കൈമാറുകയും ചെയ്തു. ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത, ഫാ. അനീഷ് ജോണും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.