വൈദികരുടെ ശമ്പള പരിഷ്കരണം: സമതിയെ നിയമിച്ചു


മലങ്കര ഓർത്തഡോക്സ് സഭയിലെ വൈദികരുടെ ശമ്പള പരിഷ്കരണത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള സമിതിയെ പരിശുദ്ധ കാതോലിക്കാ ബാവ നിയമിച്ചു. അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനി അദ്ധ്യക്ഷനായ സമിതിയിൽ അഭിവന്ദ്യരായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് എന്നീ തിരുമേനിമാരും വൈദിക ട്രസ്റ്റി റവ. ഫാ. ഡോ. എം. ഒ ജോൺ, റവ. ഫാ. ഡോ. സജി അമയിൽ, റവ. ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട്, വെ. റവ. തോമസ് പോൾ റമ്പാൻ, അൽമായ ട്രസ്റ്റി ജോർജ് പോൾ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, എ. കെ. ജോസഫ്, ജോർജ് മത്തായി നൂറനാൽ, അജി ദാനിയേൽ, ജോൺ കെ. മാത്യു, ഐ. സി ചെറിയാൻ എന്നിവരുമാണ് ഉള്ളത്.

2019 ഡിസംബർ 31 -ന് മുമ്പായി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പരിശുദ്ധ ബാവ നിർദ്ദേശിച്ചിരിക്കുന്നത്. 2015-ൽ ആരംഭിച്ച ശബള പദ്ധതി 2020 മാർച്ചിൽ അവസാനിക്കും. 2020 ഏപ്രിൽ മുതൽ പുതിയ പദ്ധതി നിലവിൽ വരേണ്ടതാണ്.ഈ സമിതി സമർപ്പിക്കുന്ന റിപ്പോർട്ട് സഭാ മാനേജിംഗ് കമ്മറ്റിയും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസും അംഗീകരിച്ച ശേഷമാണ് നടപ്പാക്കുന്നത്.