സഭാ ഭരണഘടന പ്രകാരം നിയമിതനായ വൈദീകൻ മാത്രമേ സംസ്കാര ചടങ്ങുകൾ നടത്താവൂ: ഹൈക്കോടതി

മലങ്കര സഭയുടെ പള്ളികളിൽ 1934-ലെ ഭരണഘടനാ പ്രകാരം നിയമിച്ച വൈദീകൻ മാത്രമേ ശവസംസ്കാര ചടങ്ങുകൾ നടത്താവൂ എന്ന് ബഹുമാനപ്പെട്ട കേരളം ഹൈക്കോടതി. കായംകുളം കാദീശാ,തൃശൂർ മാന്ദാമംഗലം എന്നീ പള്ളികളിലെ യാക്കോബായ വിഭാഗത്തിന്റെ സംസ്കരാര ചടങ്ങുകൾക്ക് അനുമതിതേടി സമർപ്പിച്ച ഹർജികളാണ് കോടതിയുടെ വിവിധ ബെഞ്ചുകൾ പരിഗണിച്ചത്. 2017 ജൂലൈ 3-ലെ സുപ്രീം കോടതി വിധിക്കു ശേഷം യാക്കോബായ വിഭാഗത്തിന് ഹൈക്കോടതിയിൽ നിന്ന് ലഭിച്ച ആനുകൂല്യങ്ങൾ തുടർന്നുണ്ടാകില്ലെന്നും ജസ്റ്റിസ് എം എം ബാബു വിധിയിൽ വ്യക്തമാക്കി.

മാന്യവും ആദരപൂർവ്വവുമായ സംസ്കാരത്തിന് ഇടവകക്കാരന് അവകാശമുണ്ടെന്നും, തങ്ങൾ അത് തടയില്ലെന്നും ഓർത്തഡോൿസ് സഭ മുൻപേ വ്യക്തമാക്കിയിട്ടുണ്ട്. സഭാ ഭരണഘടന പ്രകാരം നിയമിതനായ ഇടവക വികാരിയെ സമീപിച്ചാൽ സംസ്കാരം നടത്തി നൽകുമെന്നും ഓർത്തഡോക്സ്‌ സഭ കോടതിയിൽ നിലപാട് വീണ്ടും വ്യക്തമാക്കി. തൃശൂർ മാന്ദാമംഗലം ഇടവകയിലെ യാക്കോബായ വിഭാഗം നേരിച്ചാൽ അന്നമ്മ സ്‌കറിയയുടെയും, കായംകുളം കാദീശാ പള്ളി യാക്കോബായ വിഭാഗം കോട്ടയിൽ മറിയാമ്മ ഫിലിപ്പിന്റെയും ശവസംസ്കാരത്തിനു അനുമതി തേടി സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി വിധി. ജസ്റ്റിസ് സുനിൽ തോമസാണ് കായംകുളം കാദീശാ പള്ളിക്കേസ്‌ പരിഗണിച്ചത്. വിശ്വാസികൾക്ക് മാത്രമായി സെമിത്തേരിയിൽ പ്രവേശിച്ചു മൃതദേഹം സംസ്കരിക്കാനാകില്ലെന്നും ഹർജികൾ പരിഗണിക്കവെ ഇരു ജഡ്ജിമാരും വ്യക്തമാക്കി.

മലങ്കര സഭയുടെ പള്ളികൾ 1934 -ലെ സഭാ ഭരണഘടന പ്രകാരം മാത്രമാണ് ഭരിക്കപ്പെടേണ്ടതെന്നു സുപ്രീം കോടതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ടെന്നും, സമാന്തര ചടങ്ങുകൾ പാടില്ലെന്ന് അവസാനമായി കോടതി 2019 ജൂലൈ 2 നു പുറപ്പെടുവിച്ച വിധിയിലും വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ഉത്തരവ് ജില്ലാ ഭരണകൂടവും പോലീസും നടപ്പാക്കിയേ മതിയാകു എന്നും ഉത്തരവിലുണ്ട്.

അതിനിടയിൽ ഇന്നലെ വരിക്കോലി സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിൽ കോടതി വിധി നഗ്നമായി ലംഘിച്ചു, പോലീസ് ഒത്താശയോടെ യാക്കോബായ വിഭാഗം പുരോഹിതന്റെ അസാനിധ്യത്തിൽ മൃതശരീരം മറവു ചെയ്തു. വരിക്കോലി പള്ളി വികാരി ഫാ വിജു ഏലീയാസിനെ സംഭവ ശേഷം യാക്കോബായ വിഭാഗം ആക്രമിക്കുകയും ചെയ്തിരുന്നു.

കോടതി വിധി ലംഘിച്ചു കൊണ്ട് സർക്കാർ ഒത്താശയോടെ മൃതദേഹം മറവു ചെയ്തു, വികാരിയ്ക്ക് മർദനം

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ വരിക്കോലി പളളിയിൽ ബ.സുപ്രീം കോടതി ഉത്തരവ് ലംഘിക്കാ൯ ഒത്താശ ചെയ്ത് സർക്കാർ. പോലീസ് അകമ്പടിയോടെ യാക്കോബായക്കാർ പരമോന്നത നീതി പീഠത്തി൯െറ ഉത്തരവിനെ ക‌ാറ്റിൽ പറത്തി മൃതദേഹം മറവ് ചെയ്തു.
നിയമപരമായി വരിക്കോലി പളളി വികാരി റവ.ഫാ.വിജു ഏലിയാസ് അച്ച൯െറ കാർമ്മികത്വത്തിൽ സംസ്ക്കാര ശുശ്രൂഷ നടത്തിയാണ് കബറടക്കേണ്ടത്.എന്നാൽ സർക്കാർ സംവിധാനങ്ങൾ പണത്തിന് മുന്നിൽ നടു വളക്കുന്ന കാഴ്ചയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

പോലീസ് ഉദൃോഗസ്ഥർക്ക് കാരൃങ്ങൾ വിശദീകരിച്ച് കൊടുക്കാ൯ ശ്രമിച്ചു എങ്കിലും പോലീസ് ഏകപക്ഷീയ നിലപാട് എടുക്കുകയായിരുന്നു. നഗ്നമായ നിയമ ലംഘനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ സഭ നിയമപരമായ നടപടിക്കൊരുങ്ങി. അതിനിടയിൽ, പള്ളിയിൽ നിന്നു തിരികെ പോകുകയായിരുന്ന വികാരി ഫാ. വിജു ഏലിയാസ് അച്ചനെ യാക്കോബായ അക്രമിസംഘം വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചു. കൈക്കും കഴുത്തിനും സാരമായ പരിക്കേറ്റ അച്ചനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.