പെണ്ണമ്മ കുര്യൻ നിര്യാതയായി

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ് അമേരിക്കൻ ഭദ്രാസന വൈദികനും യു. എസ് ഗവണ്മെന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഡെപ്യൂട്ടീവ് ഡയറക്ടറുമായ  അലക്‌സാണ്ടർ ജെ. കുര്യൻ അച്ചന്റെ മാതാവും  പള്ളിപ്പാട് കടക്കൽ ഹൌസിൽ പരേതനായ കോശി കുര്യന്റെ സഹധർമ്മിണിയുമായ മിസ്സിസ്. പെണ്ണമ്മ കുര്യൻ ഫ്ലോറിഡയിലെ താമ്പായിൽ നിര്യാതയായി.
മക്കൾ: സാറാമ്മ  ജോർജ്ജ്  (ഡാളസ് , TX), കുര്യൻ കോശി (താമ്പാ, FL), ലില്ലി കുര്യൻ (ഡാളസ് TX), മേഴ്‌സി കോശി (താമ്പാ FL), തമ്പി  കുര്യാൻ (സ്റ്റോവ  MA), റവ.ഫാ.അലക്സാണ്ടർ കുര്യൻ  (വാഷിംഗ്‌ടൺ  ഡി.സി ).
പരേത മുട്ടം നടപ്പുരയിൽ കുടുംബാഗമാണ്. 1996 -ൽ ഭർത്താവ് കോശി കുര്യന്റെ ദേഹവിയോഗത്തെത്തുടർന്ന് അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത പെണ്ണമ്മ കുര്യൻ മക്കളോടും കൊച്ചുമക്കളോടുമൊപ്പം താമ്പായിൽ താമസിച്ചുവരികയായിരുന്നു. പരേതക്ക് 13 കൊച്ചുമക്കളും 14 ചറുമക്കളും ഉണ്ട്.

പൊതുദർശനം ബുധനാഴ്ച (April 10th 2019 )  വൈകിട്ട് 6-മുതൽ  9  മണി വരെ താമ്പാ സെന്റ് മാർക്സ് ദേവാലയത്തിൽ നടക്കും. (St. Mark’s Church ,11029 Davis Road ,Tampa, FL 22637 . തുടർന്ന് ഭൗതീക ശരീരം കേരളത്തിലേക്ക് കൊണ്ടുപോകുന്നതും സംസ്കാര ശുശ്രൂഷകൾ  പിന്നീട് നടക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന് വേണ്ടി ഭദ്രാസന സഹായ മെത്രപൊലീത്ത ഡോ സഖറിയാസ് മാർ അപ്രേം അനുശോചനം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. അലക്‌സാണ്ടര്‍ കുര്യന്‍ (410 794 6034,  202 495 9628).