കട്ടച്ചിറ പള്ളി തുറന്ന് ആരാധന നടത്തി

കട്ടച്ചിറപ്പള്ളിയിൽ ഓർത്തഡോക്സ് സഭ പ്രാർഥന നടത്തി

കറ്റാനം (ആലപ്പുഴ) ∙ ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി ലഭിച്ച പശ്ചാത്തലത്തിൽ ഓർത്തഡോക്സ് സഭ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ പ്രവേശിച്ചു പ്രാർഥന നടത്തി. മാര്‍ച്ച് 20-ന് രാവിലെ ആറിനാണ് ഓർത്തഡോക്സ് സഭ പള്ളിയിൽ കയറി പ്രാർഥന നടത്തിയത്.

ഹൈക്കോടതിയിൽനിന്ന് മാര്‍ച്ച് 13-നാണ് വിധിയുണ്ടായത്. രാവിലെ ഫാ. ജോൺസ് ഈപ്പന്റെ നേതൃത്വത്തിൽ ഓർത്തഡോക്സ് സഭാംഗങ്ങൾ പള്ളിക്കു മുന്നിലെത്തി. പള്ളിയുടെ താക്കോൽ യാക്കോബായ സഭയുടെ പക്കലായതിനാൽ കാത്തുനിൽക്കാൻ പൊലീസ് നിർദേശിച്ചു. ഏറെ നേരം കഴിഞ്ഞും താക്കോൽ എത്തിക്കാഞ്ഞതിനാൽ ഇവർ അകത്തു കയറി പ്രാർഥന നടത്തി. പിന്നീട് അലക്സിയോസ് മാർ യൗസേബിയോസും പള്ളിയിലെത്തി പ്രാർഥനയിൽ പങ്കെടുത്തു. തുടർന്ന് മടങ്ങിപ്പോയി.

കട്ടച്ചിറ പള്ളി തുറന്ന് ആരാധന നടത്തി.

കട്ടച്ചിറയിൽ സംഘർഷം. ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ കയറിയതിനെതിരെ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തിനിടയിൽ പോലീസുമായി വാക്കേറ്റം.

Gepostet von Deepika Newspaper am Mittwoch, 20. März 2019

Deepika News