കോതമംഗലം ചെറിയപള്ളി: യാക്കോബായ വിഭാഗം സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളി

കോതമംഗലം മാർതോമൻ ചെറിയപള്ളി വികാരി വദ്യ തോമസ് പോൾ റമ്പാച്ചന് മുവാറ്റുപുഴ മുൻസിഫ് കോടതി അനുവദിച്ച പോലീസ് പ്രൊട്ടക്ഷന് എതിരെ യാക്കോബായ വിഭാഗം സമർപ്പിച്ച അപ്പീൽ ബഹു. കേരള ഹൈക്കോടതി തള്ളി. ഓർത്തഡോക്സ് സഭക്കു വേണ്ടി അഡ്വ. ശ്രീകുമാർ, അഡ്വ. റോഷൻ.ഡി.അലക്സാണ്ടർ എന്നിവർ ഹാജരായി.

കോതമംഗലം പള്ളിത്തർക്കം: പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം,

ഓർത്തഡോക്സ് സഭാ വികാരിക്ക് സംരക്ഷണം നൽകണം, പ്രാർത്ഥനയ്ക്ക് സൗകര്യം നൽകാനുള്ള മുൻസിഫ് കോടതി ഉത്തരവ് പാലിക്കണം, പള്ളിയിൽ കയറരുതെന്ന് ഓർത്തഡോക്സുകാരോട് പറഞ്ഞത് എന്തിന് ? രാജ്യത്തെ നിയമങ്ങൾ അനുസരിച്ചുള്ള നടപടി വേണമെന്നും കോടതി.

കോതമംഗലം പള്ളിത്തര്‍ക്കം: യാക്കോബായ വിഭാഗത്തിന്‍റെ ഹര്‍ജി തള്ളി, പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

എറണാകുളം: കോതമംഗലം പളളിത്തർക്കത്തില്‍ യാക്കോബായ വിഭാഗം നൽകിയ ഹർജി ഹൈക്കോടതി തളളി. കോതമംഗലം ചെറിയ പളളിയിൽ ഓർത്ത‍ഡോക്സ് വിഭാഗത്ത് പ്രാർഥനയ്ക്ക് സൗകര്യമൊരുക്കാനും കോടതി നിര്‍ദേശിച്ചു.

പൊലീസിനെ വിമര്‍ശിച്ച ഹൈക്കോടതി, രാജ്യത്ത് പൊലീസ് ആക്ട് മാത്രമല്ല നിലവിലുളളതെന്ന് പറഞ്ഞു. ഓർത്ത‍ോക്സ് വിഭാഗം കയറിയാൽ ക്രമസമാധാനപ്രശ്നം ഉണ്ടാകുമെന്നായിരുന്നു പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ച നിലപാട്.

പ്രാ‍ർഥനക്ക് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഓർത്ത‍ഡോക്സ് വിഭാഗം മുൻസിഫ് കോടതിയിൽ നൽകിയ ഹ‍‍ർജിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്നായിരുന്നു യാക്കോബായ വിഭാഗത്തിന്‍റെ ആവശ്യം. ഇത് തളളിയാണ് ഓർത്ത‍ഡോക്സ് വിഭാഗത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.