പരിസ്ഥിതി ധ്വംസനം അധോഗതി: പരിസ്ഥിതി സമ്മേളനം

പരിസ്ഥിതി ധ്വംസനം അധോഗതിയിലേക്ക് നയിക്കുമെന്ന് പരിസ്ഥിതി സമ്മേളനം വിലയിരുത്തി. പരിസ്ഥിതി കമ്മീഷന്‍ അധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ഡോക്ടര്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന കോര്‍ഡിനേറ്റര്‍ ശ്രീ ജേക്കബ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തി.
നാഷണല്‍ സര്‍വീസ് സ്‌കീം നടപ്പിലാക്കുന്ന ക്ലീന്‍ പരുമല പദ്ധതിക്കും തുടക്കമായി. പാതയോര ശുചീകരണം നിര്‍വഹിക്കുന്ന നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയേഴ്‌സ് പരിശീലനവും ശുചീകരണ ഉപകരണങ്ങളുടെ വിതരണവും നടന്നു. അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, ഫാ.എം.സി.കുര്യാക്കോസ്, ഫാ.കോശി ജോണ്‍ കലയപുരം, ഡോ.ഫിലിപ്പോസ് ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.