പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ ഇടയശുശ്രൂഷയില്‍ നടപ്പാക്കിയ ആദ്ധ്യാത്മിക ഗുരുവായിരുന്നു പരുമല തിരുമേനി എന്ന് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് പറഞ്ഞു. പരുമല തിരുമേനിയുടെ പാരിസ്ഥിതിക യാത്രകള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കണം എന്ന് പ്രഭാഷണങ്ങളിലും എഴുത്തുകളിലുമായി ആഹ്വാനം ചെയ്ത പരുമല തിരുമേനി പാരിസ്ഥിതിക ദര്‍ശനങ്ങള്‍ക്ക് പുത്തന്‍ കാഴ്ചപ്പാടും പകര്‍ന്നതായി അലക്‌സ് തെക്കന്‍നാട്ടില്‍ പറഞ്ഞു. പരുമല തിരുമേനിയുടെ യാത്രകള്‍ എന്ന വിഷയത്തില്‍ ഗ്രിഗോറിയന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഫാ.എം.സി.കുര്യാക്കോസ്, ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഫാ.ജോസഫ് കുര്യാക്കോസ്, ഫാ.കെ.യോഹന്നാന്‍ പരുമല, ഡോ.സി.ജെ.റോയി എന്നിവര്‍ പ്രസംഗിച്ചു.
ഡോ.ഏലിയാസ് ജിമ്മി ചാത്തുരുത്തി രചിച്ച പരുമല തിരുമേനിയുടെ ജീവിതവും കാലവും എന്ന ഗ്രന്ഥം യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് ഡോ.പോള്‍ മണലിനു നല്‍കി പ്രകാശനം ചെയ്തു. ഇന്ന് 4 മണിക്ക് ഫാ.ഡോ.കെ.എം.ജോര്‍ജ്ജ് ഗ്രീഗോറിയന്‍ പ്രഭാഷണം നടത്തും.