വാട്ടര്ഫോർഡിൽ പ. പരുമല തിരുമേനിയുടെ പെരുന്നാൾ ആഘോഷം

അയർലണ്ട് : വാട്ടർഫോർഡ്,  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ  116 മത് ഓർമ്മപ്പെരുന്നാളും യുകെ, യൂറോപ്പ് & ആഫ്രിക്ക ,ഭദ്രാസനത്തിൽപെട്ട അയർലണ്ട്, വാട്ടർഫോർഡ്;സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോൿസ്‌ ദേവാലയത്തിലെ ഇടവക പെരുന്നാളും നവംബർ: 2 ,3 തീയതികളിൽ Waterford, “sacred heart church” വെച്ച് ഭക്തി പൂർവം കൊണ്ടാടുവാൻ ദൈവത്തിൽ ശരണപ്പെടുന്നു.
പരിശുദ്ധ സഭയ്ക്കും നാന ദേശങ്ങൾക്കും, ജാതി ഭേദമന്യേ സകലനിവാസികൾക്കും, അനുദിനം പരിമളം വീശുന്ന പുണ്യ പുരുഷന്റെ  ആത്മീയ ഭക്തി ജീവിതം നാം പിന്തുടരേണ്ടതും വിശ്വാസപൂർവം സംബന്ധിക്കുന്നതും ആകുന്നു നീതിമാന്റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടത്. സദൃശ്യ വാക്യം :(10:7) എന്നുള്ള തിരുവചനം അന്വർത്ഥം ആകത്തക്കവിധം ആ പരിശുദ്ധന്റെ കബറിടം ഇന്ന് ലോക നിവാസികൾക്ക് ആശ്വാസത്തിനും സമാധാനത്തിനും അഭയകേന്ദ്രമാണ്. പരുമലതിരുമേനിയുടെ ഓർമ്മപ്പെരുന്നാളി ലേക്കും, വാട്ടർഫോർഡ് സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവക പെരുന്നാളിലേക്കും  ഏവരെയും കർത്തൃനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് : റെവ : ഫാ :സഖറിയ ജോർജ്ജ് (വികാരി ) 0894552468, ഷാജി മത്തായി (ട്രസ്റ്റീ )0877477332, സിജു റ്റി.അലക്സ്‌ ( സെക്രട്ടറി )0858552256.
വാർത്ത :  ഷാജി ജോൺ പന്തളം.