തുമ്പമൺ ഭദ്രാസന യുവജന സംഗമം

ക്രൈസ്തവ യുവജന പ്രസ്ഥാനം തുമ്പമൺ ഭദ്രാസനം ഓമല്ലൂർ ഡിസ്ട്രിക്ട് യുവജന സംഗമം ശതാബ്ദി ആഘോഷിക്കുന്ന മുള്ളനിക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ്‌ വലിയപള്ളിയിൽ നടന്നു. തുമ്പമൺ ഭദ്രാസനാധിപൻ അഭി കുറിയാക്കോസ് മാർ ക്ലിമിസ്‌ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്ത സംഗമത്തിൽ യുവജന പ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ബിജു തോമസ് അധ്യക്ഷത വഹിച്ചു.പത്തനംതിട്ട ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റ് ശ്രീ ജോർജ് മാമ്മൻ കൊണ്ടൂർ മുഖ്യപ്രഭാഷണം നടത്തി.മുൻ കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ സന്നിഹിതനായിരുന്നു. ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ ലിനു.എം.ബാബു,യുവജന പ്രസ്ഥാനം ഭദ്രാസന സെക്രട്ടറി ശ്രീ ഷിജു തോമസ്‌,യുവതി സമാജം സെക്രട്ടറി ജിജി.കെ.യോഹന്നാൻ ശതാബ്തി കൺവീനർ ശ്രീ പി.സ് വര്ഗീസ്, ഇടവക ട്രസ്റ്റീ ശ്രീ ജോസ് ശാമുവേൽ, കേന്ദ്ര കമ്മറ്റി അംഗം ശ്രീ ഫിന്നി മുള്ളനിക്കാട് എന്നിവർ പ്രസംഗിച്ചു. വിവാഹ ജീവിതത്തിനൊരു മുന്നൊരുക്കം എന്ന വിഷയത്തെ പറ്റി ശ്രീമതി മായാ സൂസൻ ജേക്കബ് ക്ലാസ്സ് നയിച്ചു.
വാർത്ത: സുനിൽ കെ.ബേബി