നന്മയോടു പ്രതിബദ്ധതയുള്ള യുവത നാളെയുടെ പ്രതീക്ഷ: സജി ചെറിയാന്‍ എം.എല്‍.എ

പരുമല – നന്മയോടു പ്രതിബദ്ധതയുള്ള യുവത ശോഭനമായ സമൂഹ സൃഷ്ടിക്ക് അനിവാര്യമാണെന്ന് ചെങ്ങന്നൂര്‍ എം.എല്‍.എ. സജി ചെറിയാന്‍ പ്രസ്താവിച്ചു. പരുമല പെരുനാളിനോട് അനുബന്ധിച്ചുള്ള യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.ഫിലിപ്പ് തരകന്‍, ജനറല്‍ സെക്രട്ടറി ഫാ.അജി കെ.തോമസ്, ഫാ.ഗീവര്‍ഗീസ് കോശി, ഫാ.ടിജു ഏബ്രഹാം, ഫാ.വര്‍ഗീസ് തോമസ്, യുവജനപ്രസ്ഥാനം ട്രഷറാര്‍ ജോജി പി.തോമസ്, കേന്ദ്ര റീജിയണല്‍ സെക്രട്ടറി മത്തായി ടി. വര്‍ഗീസ്, ജോജി ജോണ്‍, ജിജോ ഐസക്, മനു തമ്പാന്‍, കെവിന്‍ ടോം റെജി എന്നിവര്‍ പ്രസംഗിച്ചു. പ്രളയ ദുരിത രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികളെ ആദരിച്ചു.