സ്പെഷ്യലിറ്റി മെഡിക്കൽ ക്ലിനിക്  സെപ്റ്റംബർ 28 ന്  

മലങ്കര ഓർത്തഡോക്സ് സഭയുടെ മധ്യ പൂർവ  ദേശത്തിലെ മാതൃ ദേവാലയമായ ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൻറെ  വജ്ജ്ര ജൂബിലിയോടനുബന്ധിച്ചു നടത്തപ്പെടുന്ന സ്പെഷ്യലിറ്റി മെഡിക്കൽ ക്ലിനിക് സെപ്റ്റംബർ 28 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതല്‍ 3.30 വരെ ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തപ്പെടുന്നു. ബഹ്റൈൻ ആരോഗ്യ മന്ത്രലായത്തിന്റെ രക്ഷാധികാര്യത്തിലും   ബഹ്റൈനിലെ എല്ലാ പ്രമുഖ ഹോസ്പിറ്റലുകളുടെ സഹകരണത്തോടും ഈ മെഡിക്കൽ ക്ലിനിക് നടത്തപ്പെടുന്നു. ബഹ്റൈൻ  ആരോഗ്യ മന്ത്രി ഹിസ് എക്സലന്‍സി മിസ്. ഫായിക്ക ബിൻ സയ്യദ് അൽ സാലിഹ ഉത്ഘാടനം ചെയ്യുന്ന ഈ മെഡിക്കൽ ക്യാമ്പിൽ  മുപ്പതില്പരം ഡോക്ടറുമാരും നൂറോളും മെഡിക്കൽ സ്റ്റാഫുകളും പങ്കെടുക്കുന്നു. ക്യാമ്പിന്റെ  സുഗമമായ പ്രവർത്തനങ്ങൾക്ക് വിപുലമായ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. ആയിരത്തോളും അംഗങ്ങളെ പ്രതീക്ഷിക്കുന്ന ഈ ക്ലിനിക്കിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാവര്ക്കും പ്രത്യേക പരിഗണന കിട്ടത്തക്കവിധം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
 കാർഡിയോളജി, ഗൈനക്കോളജി, ഓൺകോളജി,ആയുർവേദിക്, ഗ്യാസ്ട്രോഎന്ററോളജി, നെഫ്രോളജി, ജനറൽ ഫിസിഷൻസ്, ഹോമിയോപ്പതി എന്നീ ശാഖകളുടെ സേവനം ലഭ്യമാകുന്ന ഈ മെഡിക്കൽ ക്ലിനിക് തികച്ചും സൗജന്യമായിട്ടാണ് ഒരുക്കിയിട്ടുള്ളത്. ഈ ക്യാമ്പിന്റെ ഡയറക്ടർ ആയി ഡോക്ടർ. പി.വി.ചെറിയാൻ നേതൃത്വം നൽകുന്നു,  കത്തീഡ്രലിന്റെ  വജ്ര ജൂബിലി  (60 വർഷം)  നടത്തിപ്പിനായി ശ്രീ. ജോർജ്കുട്ടി കെ. ജനറൽ കൺവീനറായും ശ്രീ. എ.ഓ. ജോണി, ശ്രീ.എബ്രഹാം ജോർജ് എന്നിവർ ജോയിന്റ് ജനറൽ കൺവീനറുമാരായും, ശ്രീ. എം.എം.മാത്യു സെക്രട്ടറിആയും ഉള്ള ഒരു വിപുലമായ കമ്മിറ്റിയെ തിരഞ്ഞെടുത്തു പ്രവർത്തനങ്ങൾ നടന്നു വരുന്നു.
  സ്പെഷ്യലിറ്റി മെഡിക്കൽ ക്ലിനിക്കിൽ ബഹറിനിലെ വിവിധ ലേബർ ക്യാമ്പിലെ അംഗങ്ങളും ഇടവക ജനങ്ങളും  പങ്കെടുക്കുമെന്ന് ഇടവക വികാരി റവ. ഫാദർ. ജോഷ്വാ എബ്രഹാം, സഹ വികാരി റവ.ഫാദർ ഷാജി ചാക്കോ, ട്രസ്റ്റീ  ലെനി .പി .മാത്യു, സെക്രട്ടറി റോയി സ്കറിയ  എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്  ഡയമണ്ട്  ജൂബിലി സെക്രട്ടറി ശ്രീ. എം.എം .മാത്യു  (33002744) ഇടവക വികാരി റെവ. ഫാ. ജോഷ്വ  എബ്രഹാം (39445358 ) എന്നിവരുമായി ബന്ധപ്പെടുക.