അഹമ്മദ്ബാദ് ഭദ്രാസനം ഒരു കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും


അഹമ്മദ്ബാദ് ഭദ്രാസന മെത്രാപ്പോലീത്താ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ദുരിതാശ്വാസ നിധിയിലേയ്ക്ക് ആദ്യ ഗഡുവായി 10 ലക്ഷം രൂപ പ. കാതോലിക്കാ ബാവായെ ഏല്പിക്കുന്നു.

അഹമ്മദ്ബാദ്: സഭയുടെ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ അഹമ്മദ്ബാദ് ഭദ്രാസനത്തില്‍ നിന്നും സമാഹരിച്ചു നല്‍കുമെന്ന് ഭദ്രാസന മെത്രാപ്പോലീത്താ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് അറിയിച്ചു. ആദ്യ ഗഡുവായി പത്തു ലക്ഷം രൂപയുടെ ചെക്ക് പ. കാതോലിക്കാ ബാവായ്ക്ക് കൈമാറി.

അഹമ്മദാബാദ് ഭദ്രാസനത്തിന്‍റെ നേതൃത്വത്തില്‍ കേരളത്തിലെ ദുരിത മേഖലയില്‍ കഴിയുന്നവര്‍ക്ക് നല്‍കാനുള്ള ഭക്ഷ്യസാധനങ്ങളും, വസ്ത്രങ്ങളും അഹമ്മദാബാദ് ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും സമാഹരിച്ച് കേരളത്തിലെ ദുരിത മേഖലയില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്നതിനായി ഭദ്രാസന യുവജനപ്രസ്ഥാനം മുഖേന കടല്‍മാര്‍ഗം കേരളത്തിലെത്തിച്ച് വിവിധ ദുരിതപ്രദേശങ്ങളില്‍ വിതരണം ചെയ്യും.