ഐനാംസ് റീജിയണല്‍ സമ്മേളനം ബഥനി ആശ്രമത്തില്‍ നടന്നു

ഇന്റര്‍നാഷണല്‍ മിഷന്‍ സ്റ്റഡീസ് (ഐനമസ്) സമ്മേളനം ബഥനി ആശ്രമ സുപ്പീരിയര്‍ ഫാ സക്കറിയ ഓ ഐ സി ഉദ്ഘടനം ചെയ്യുന്നു. ഫാ ബെഞ്ചമിന്‍ ഓ ഐ സി, പ്രൊഫ കെ സി മാണി, ഫാ ഗീവര്‍ഗീസ് പൊന്നോല,ഫാ മത്തായി ഓ ഐ സി, ഫാ തോമസ് റമ്പാന്‍ ഓ ഐ സി, ഫാ ബിജു മാത്യു, ഫാ തോമസ് ചാക്കോ, ഫാ എബി വര്‍ഗീസ് വലിയതറയില്‍ എന്നിവര്‍ സമീപം.

ബഥനി ആശ്രമത്തില്‍ കബറങ്ങിയിരിക്കുന്ന അഭി.പിതാക്കന്മാരുടെ ഓര്‍മ്മപ്പെരുനാളിന്റെ മൂന്നാം ദിവസമായ ഇന്നലെ (03/08/18) ഐനാംസ് (international mission studies) റീജിയണല്‍ സമ്മേളനം നടന്നു. നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ.ഇടിക്കുള എം ചാണ്ടി അധ്യക്ഷത വഹിച്ചു.

സ്ഥാപനവല്‍ക്കരിക്കപ്പെടുന്ന മിഷന്‍ സമ്പ്രദായത്തിന് മാറ്റം വരുത്തി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന വിധത്തില്‍ മിഷന്‍ പ്രവര്‍ത്തങ്ങള്‍ക്ക് മാറ്റം അനിവാര്യമാണെന്ന് ബഥനി ആശ്രമ സുപ്പീരിയര്‍ ഫാ.സക്കറിയ ഒ ഐ സി ഉത്ഘാടനം ചെയ്തു സംസാരിച്ചു.പ്രൊഫ.കെ .സി.മാണി(മിഷന്‍ ബോര്‍ഡ് സെക്രെട്ടറി),പ്രൊഫ.പി.കെ.കുര്യന്‍ (ഐനാംസ് സെക്രെട്ടറി ) എന്നിവര്‍ ക്ലാസ്സുകള്‍ക് നേതൃത്വം നല്‍കി. ഫാ ഗീവര്‍ഗീസ് പൊന്നോല,ഫാ മത്തായി ഓ ഐ സി, ഫാ ബിജു മാത്യു, ഫാ തോമസ് ചാക്കോ, ഫാ എബി വര്‍ഗീസ് വലിയതറയില്‍, ഫാ ഐവാന്‍ ജോസഫ്, ഫാ ജോജി ജോര്‍ജ് ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

പെരുന്നാളിന്റെ ഭാഗമായി ഇന്ന് (4/8/2018) രാവിലെ 9.30 ന്  നിലയ്ക്കല്‍ ഭദ്രാസന MGOCSM സമ്മേളനം നടക്കും. പത്തനംതിട്ട MP ശ്രീ ആന്റോ ആന്റണി സമ്മേളനം ഉദ്ഘടനം ചെയ്യും. നിലയ്ക്കല്‍ ഭദ്രാസന മെത്രാപോലിത്ത അഭി ഡോ ജോഷ്വ മാര്‍ നിക്കോദിമോസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. ശ്രീ ബിനു കെ സാം ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും.

ഉച്ചക്ക് 1. 30 ന് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസഥാനത്തിന്റെ മേഖല സമ്മേളനം നടക്കും. ആറന്മുള MLA ശ്രീമതി വീണ ജോര്‍ജ് സമ്മേളനം ഉദ്ഘടനം ചെയ്യും. ഫാ അജി കെ തോമസ് അധ്യക്ഷത വഹിക്കും  പ്രൊഫ ഡോ എം എസ് സുനില്‍ (സാമൂഹിക പ്രവര്‍ത്തക)  ഫാ ഫിലിപ്പ് തരകന്‍ ( യുവജന പ്രസ്ഥാന കേന്ദ്ര വൈസ് പ്രസിഡന്റ്) നിയ (ചലച്ചിത്ര താരം) എന്നിവര്‍ പാനല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും