ഏതന്‍സില്‍ നടക്കുന്ന ഇന്‍റര്‍ പാര്‍ലമെന്‍ററി അസംബ്ലി ഓണ്‍ ഓര്‍ത്തഡോക്സിയുടെ (കഅഛ) സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി അംഗവും മുന്‍ എം.എല്‍.എ. യുമായ ജോസഫ് എം. പുതുശ്ശേരിക്ക് ക്ഷണം ലഭിച്ചു.
ജൂണ്‍ 25 മുതല്‍ 30 വരെ ഏതന്‍സില്‍ ഗ്രീക്ക് പാര്‍ലമെന്‍റില്‍ വച്ചു നടക്കുന്ന മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള എം.പി. മാര്‍ പങ്കെടുക്കുന്ന ഈ അന്താരാഷ്ട്ര കൂട്ടായ്മയില്‍ രാഷ്ട്രീയ നേതാവെന്ന നിലയിലാണ് പുതുശ്ശേരിയെ തെരഞ്ഞെടു ത്തിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്ക, ആസ്ട്രേലിയ, കാനഡ, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികളും ജൂബിലി സമ്മേളനത്തില്‍ പങ്കെടുക്കും.
പാര്‍ലമെന്‍ററി ജനാധിപത്യവും ക്രൈസ്തവ മൂല്യങ്ങളും ഐ.എ.ഒ. യുടെ 25 വര്‍ഷം എന്നതാണ് മുഖ്യ ചിന്താ വിഷയം.
ഗ്രീക്ക് റിപ്പബ്ലിക് പ്രസിഡന്‍റ് പ്രൊകൊപിസ് പാവ്ലോപുലോസ് 5 ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യും.
സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയെ തുടര്‍ന്നുള്ള യൂറോപ്പിന്‍റെ പൊതുവായ സാംസ്കാരികസ്വത്വമായി ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് 1993-ല്‍ ഗ്രീക്ക് പാര്‍ലമെന്‍റ് ആസ്ഥാനമായി ഐ.എ.ഒ. രൂപം കൊണ്ടത്. ജനാധിപത്യ ധാര്‍മ്മിക മൂല്യങ്ങള്‍ പരിപോഷിപ്പിക്കുന്നതും രാജ്യങ്ങള്‍ തമ്മിലുള്ള മത സാംസ്കാരിക ആശയ വിനിമയം സാധ്യമാക്കുന്നതും ഐ.എ.ഒ. ലക്ഷ്യമിടുന്നു.
റഷ്യന്‍ പാര്‍ലമെന്‍റ് (ഡ്യൂമ) അംഗം സെര്‍ജി പോപോവാണ് ഐ.എ.ഒ. യുടെ പ്രസിഡന്‍റ്. ഗ്രീക്ക് പാര്‍ലമെന്‍റ് അംഗം ആന്‍ഡ്രിയാസ് മിക്കാലിഡിസ് ആണ് സെക്രട്ടറി ജനറല്‍.
2013 മുതല്‍ ഏതന്‍സ്, മോസ്കോ, വിയന്ന, തെസ്ലോനിക്ക, റോം എന്നിവിടങ്ങളില്‍ നടന്ന ഐ.എ.ഒ. യുടെ വാര്‍ഷിക ജനറല്‍ അംസബ്ലികളില്‍ പുതുശ്ശേരി പങ്കെടുത്തിരുന്നു.