ആതൻസ് (ഗ്രീസ്) ∙ സമാധാനവും സാമൂഹിക നീതിയും ഉറപ്പുവരുത്താതെ ലോകത്തിനു മുന്നോട്ടു പോകാനാവില്ലെന്നും ക്രൈസ്തവ ദർശനം മുന്നോട്ടു വയ്ക്കുന്ന ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും ഗ്രീക്ക് പ്രസിഡന്റ് പ്രൊകൊപിസ് പാവ്‌ലോ പുലോസ്. ഇന്റർ പാർലമെന്ററി അസംബ്ലി ഓൺ ഓർത്തഡോക്സി (ഐഎഒ) രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ലോപുലോസ്.
അതിന് വിരുദ്ധ സമീപനമാണ് എവിടെയും. അതിർത്തി തിരിച്ചു മനുഷ്യനെ കാണുന്നതു വിപരീത ഫലം ഉണ്ടാക്കും. കഴിഞ്ഞ 25 വർഷം ഐഎഒ നൽകിയ സംഭാവന വിലപ്പെട്ടതാണെന്നും പാവ്‌ലോ പുലോസ് പറഞ്ഞു. 25 വർഷം മുൻപ് തുടക്കം കുറിച്ച ഗ്രീക്ക് പാർലമെന്റിന്റെ അതേ വേദിയിൽ 40 രാജ്യങ്ങളിൽ നിന്നെത്തിയ എംപിമാരും രാഷ്ട്രീയ നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖരുമടങ്ങിയ സദസ്സിനെ സാക്ഷിയാക്കിയായിരുന്നു ഉദ്ഘാടന ചടങ്ങ്.
ഐഎഒ പ്രസിഡന്റ് റഷ്യൻ എംപി സെർജി പോപ്പോവ് അധ്യക്ഷത വഹിച്ചു. ഗ്രീക്ക് പാർലമെന്റ് സ്പീക്കർ നിക്കോളാസ് വവ്വിറ്റിസ്, ഗ്രീക്ക് വിദേശകാര്യ മന്ത്രി അയോനിസ് അമനാറ്റി ഡിസ്, ഗ്രീക്ക് ആർച്ച് ബിഷപ് ഐറേനിമോസ് രണ്ടാമൻ, റഷ്യൻ പാർലമെന്റ് ഡപ്യൂട്ടി ചെയർപഴ്സൻ ഇറിനാ യരോവയ, ഐഎഒ സെക്രട്ടറി ജനറൽ ഗ്രീക്ക് എംപി ആൻഡ്രിയാസ് മിക്കാലിഡിസ് തുടങ്ങിയവർ പ്രസംഗിച്ചു.
സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി അംഗവും മുന്‍ എം.എല്‍.എ. യുമായ ജോസഫ് എം. പുതുശ്ശേരിക്ക് ക്ഷണം ലഭിച്ചു.
ജോസഫ് എം. പുതുശേരി ഇന്ന് സമ്മേളനത്തിൽ പ്രസംഗിക്കും. സമ്മേളനം 30നു സമാപിക്കും.