മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭ കഴിഞ്ഞ 38 വര്‍ഷങ്ങളിലായി വേനല്‍ അവധിക്കാലത്ത് കുഞ്ഞുങ്ങള്‍ക്കായി നടത്തിവരുന്ന ബൈബിള്‍ ക്ലാസുകള്‍ ആണ് ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍. (ഒ.വി.ബി.എസ് 2018) ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, 27 വര്‍ഷമായി സണ്ടേസ്കൂള്‍ കുഞ്ഞുങ്ങള്‍ സന്തോഷപൂര്‍വ്വം പങ്കെടുക്കുന്ന ഈ ക്ലാസുകള്‍ ഇന്ന്‍ മുതല്‍ (ജൂണ്‍ 21 മുതല്‍ 29 വരെ) കത്തീഡ്രലില്‍ വച്ച് നടത്തപ്പെടുന്നു. വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ട്രസ്റ്റി ലെനി പി. മാത്യു സെക്രട്ടറി റോയി സ്കറിയ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേത്യത്വത്തില്‍ ആണ് ഈ വര്‍ഷത്തെ ക്ലാസുകള്‍ നടക്കുന്നത്. വിശുദ്ധ ബൈബിളിലെ യെശയ്യ 64:8 വാക്യം ആസ്പദമാക്കി “ദൈവം നമ്മേ മനയുന്നു” എന്നതാണ് ഈ വര്‍ഷത്തെ ചിന്താ വിഷയം. ബോംബേ കല്ല്യാണ്‍ ഈസ്റ്റ് സെന്റ് ജോര്‍ജ്ജ് ദേവാലയ വികാരിയും അദ്ധ്യാപകനും ആയ റവ. ഫാദര്‍ ബിജോയ് ജോര്‍ജ്ജ് ആണ് ഒ.വി.ബി.എസ് ഡയറക്ടര്‍.
കുട്ടികളുടെ പ്രായമനുസരിച്ച് സീഡ്സ്, റൂട്സ്, ബഡ്സ്, ലീവ്സ്, ബ്രാഞ്ചസ്, ഫ്ലവേഴ്സ്, ഫ്രൂട്സ് എന്നി ഏഴ് ഗ്രൂപ്പുകളിലായിട്ട് ആണ് ക്ലാസ്സുകള്‍ തിരിച്ചിരിക്കുന്നത്. ദിവസവും വൈകിട്ട് 6.45 മുതല്‍ ഉള്ള സമയത്ത് വേദവായന, കഥകള്‍, കളികള്‍, ആക്ഷന്‍ സോഗ്, ക്വിസ്, സ്നേഹ വിരുന്ന്‍, ഗാന പരിശീലനം എന്നിങ്ങനെ വിവിധങ്ങളായ പരിപാടികള്‍ നടത്തുന്നു. ഒ.വി.ബി.എസ് 2018 സമാപന ദിനം ബഹറിന്‍ ഇന്ത്യന്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് 29 വെള്ളിയാഴ്ച്ച വൈകിട്ട് 3.30 മുതല്‍ സമാപന ഘോഷയാത്രയോട് കൂടി ആരംഭിക്കും. തുടര്‍ന്ന്‍ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. അന്നേ ദിവസത്തെ പൊതു സമ്മേളനത്തിന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബോംബേ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യ അഥിതി ആയിരിക്കും എന്നും 850 കുട്ടികളും 150 അദ്ധ്യാപകരും അനദ്ധ്യാപകരും ചേര്‍ന്ന് നടത്തുന്ന ഈ ക്ലാസുകള്‍ ഒരു വന്‍ വിജയമാക്കുവാന്‍ ഏവരും പ്രവര്‍ത്തിക്കണമെന്ന്‍ ജനറല്‍ കണ്‍ വീനര്‍ കെ. ജി. ഡാനിയേല്‍, സൂപ്രണ്ട് ബെന്നി വര്‍ക്കി എന്നിവര്‍ അറിയിച്ചു.