തിരുവനന്തപുരം: യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. രണ്ട് സഭകളുടെയും മേധാവികള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. തങ്ങള്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നാണ് അവരുടെ നിലപാട്. സഭാതര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ ഉത്തരവ് പിറവം പള്ളിക്കും ബാധകമാണ്. കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണ്. കോടതി വിധിക്കു പിന്നാലെ പിറവത്ത് ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയതിന് രണ്ട് കേസെടുത്തിട്ടുണ്ടെന്നും അനൂപ് ജേക്കബിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി.
മുഖ്യമന്ത്രി മദ്ധ്യസ്ഥനാകണമെന്ന് യാക്കൊബായ എം.എല്‍.എ. മാര്‍. അത്ഭുതം കൂറി പി. സി. ജോര്‍ജ് എം.എല്‍.എ.