കോട്ടയം∙ സഭാ ഭരണഘടനയുടെയും കോടതി വിധിയുടെയും അടിസ്ഥാനത്തിൽ മലങ്കര സഭയിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കാൻ സന്നദ്ധമാണെന്ന് ഓർത്തഡോക്സ് സഭ.
എന്നാൽ എക്യുമെനിക്കൽ റിലേഷൻസ് കമ്മിറ്റി വഴി ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്കു ലഭിച്ച പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ കത്തിന് എന്തു മറുപടി കൊടുക്കണമെന്നോ അത് എപ്പോൾ വേണമെന്നോ ഇനിയും തീരുമാനിച്ചില്ലെന്നും സഭാ അധികൃതർ പറഞ്ഞു.
നാളെ മുതൽ 26 വരെയാണു പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ ഇന്ത്യാ സന്ദർശനം. സന്ദർശന സമയത്ത് സമാധാന ചർച്ചകളാകാമെന്നാണ് അദ്ദേഹം പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് അയച്ച കത്തിലെ പ്രധാന ഉള്ളടക്കം.