“അമൂല്യം ഈ ജീവിതം” പദ്ധതി വിജയിപ്പിക്കുക: പ. കാതോലിക്കാ ബാവാ

സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ ആധുനിക ജീവിതക്രമത്തിന്‍റെ ഉപോല്‍പ്പന്നമായ മാനസിക രോഗാതുരത ആശങ്കാജനകമായി വര്‍ദ്ധിച്ചുവരുകയാണെന്നും വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യ നിരക്ക്, ദാമ്പത്യകലഹം, വിവാഹമോചനം, ഗാര്‍ഹിക പീഡനം, ലൈംഗീക അക്രമം,ലഹരി ഉപയോഗം, സൈബര്‍ അഡിക്ഷന്‍ തുടങ്ങിയവ അതിന്‍റെ പ്രത്യക്ഷ ലക്ഷണങ്ങളാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഈ സാമൂഹ്യതിന്മകള്‍ക്കെതിരെ ഇടവക, ഭദ്രാസന, സഭാ തല ബോധവത്ക്കരണത്തിനായി സഭാ മാനവശാക്തീകരണവിഭാഗത്തിന്‍റെ ആഭിമുഖ്യത്തിലും ആദ്ധ്യാത്മീക പ്രസ്ഥാനങ്ങളുടെ സഹകരണത്തിലും നടപ്പിലാക്കുന്ന څഅമൂല്യം ഈ ജീവിതംچ എന്ന പദ്ധതി വിജയപ്പിക്കുവാന്‍ ഏവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പ്രത്യേക കല്പനയിലൂടെ ആഹ്വാനം ചെയ്തു. സഭാ മാനവശാക്തീകരണ വിഭാഗത്തിന്‍റെ പോഷകപ്രസ്ഥാനങ്ങളായ څവിപാസനچ വൈകാരിക സഹായകേന്ദ്രം, ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറം എന്നിവയുടെ നേതൃത്വത്തിലാണ് ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.