ഐക്കണ്‍ സ്കോളര്‍ഷിപ്പ് അവാര്‍ഡ് വിന്നേഴ്സ് മീറ്റും നിര്‍മ്മല്‍ വിദ്യാഭ്യാസ സഹായ പദ്ധതി വിതരണവും

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീ കരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ 2017-ല്‍ ഐക്കണ്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുളള മാര്‍ഗ്ഗനിര്‍ദ്ദേശ ക്ലാസ്സും സംഗമവും 2018 മെയ് 16-ന് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ റാന്നി സെന്‍റ് തോമസ് അരമനയില്‍ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത സമ്മേളനം നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നതും നാഗ്പൂര്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് സെമിനാരി അദ്ധ്യാപകന്‍ റവ.ഫാ.ജോര്‍ജ്ജ് വര്‍ഗീസ് ക്ലാസ്സിന് നേതൃത്വം നല്‍കുന്നതുമാണെന്ന് ഡയറക്ടര്‍ റവ.ഫാ.സൈമണ്‍ വര്‍ഗീസ് അറിയിച്ചു. തദവസരത്തില്‍ നിലയ്ക്കല്‍ ഭദ്രാസനത്തിലെ നിര്‍മ്മല്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണവും അഭിവന്ദ്യ തിരുമനസ്സുകൊണ്ട് നിര്‍വ്വഹിക്കുന്നതാണെന്ന് ഭദ്രാസന സെക്രട്ടറി റവ.ഫാ.ഇടിക്കുള എം.ചാണ്ടി അറിയിച്ചു.