മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലിലെ ആദ്ധ്യാത്മിക പ്രസ്ഥാനമായ സെന്റ് പോള്‍സ് സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സഭയുടെ കാത്തിരിപ്പ് ദിനങ്ങളോടനുബന്ധിച്ച് ധ്യാന യോഗങ്ങളും ഗാനശുശ്രൂഷയും 2018 മെയ് 13,14,15,17 (ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം) ദിവസങ്ങളില്‍ വൈകിട്ട് 7.00 മണി മുതല്‍ കത്തീഡ്രലില്‍ വച്ച് നടത്തപ്പെടുന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നാഗപൂര്‍ ഓര്‍ത്തഡോക്സ് തീയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പലും വേദശാസ്ത്ര പണ്ഡിതനും പ്രമുഖ കണ്വ്വന്ഷന് പ്രാസംഗികനുമായ റവ. ഫാദര്‍ ഡോ. ബിജേഷ് ഫിലിപ്പ് ആണ് ധ്യാന യോഗങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നത് എന്നും ഏവരും വന്ന് സംബന്ധിക്കണമെന്നും കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, സുവിശേഷ സംഘം സെക്രട്ടറി ജോസ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് പി. വി. പോള്‍, ട്രഷറര്‍ കെ. ഒ. ഈപ്പന് എന്നിവര്‍ അറിയിച്ചു.
ചിത്രം അറിക്കുറിപ്പ്: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടക്കുന്ന ധ്യാന യോഗങ്ങള്‍ക്ക് നേത്യത്വം നല്കുവാന് എത്തിയ റവ. ഫാദര്‍ ഡോ. ബിജേഷ് ഫിലിപ്പിന് കത്തീഡ്രലില്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സെക്രട്ടറി റോയി സ്കറിയ സുവിശേഷ സംഘം ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു.


