ഫിലിപ്പ് ഏബ്രഹാം പള്ളത്തുശേരില്‍ നിര്യാതനായി

നോര്‍ത് കരോലിന: ഫിലിപ്പ് ഏബ്രഹാം പള്ളത്തുശേരില്‍ (84)നിര്യാതനായി. പി പി ഏബ്രഹാമിന്‍റെയും മറിയാമ്മ ഏബ്രഹാമിന്‍റെയും പുത്രനാണ്. ഭാര്യ രമണി ഫിലിപ്പ്.
മകന്‍: റ്റീബു ഫിലിപ്പ്, മരുമകള്‍ റേച്ചല്‍ ഫിലിപ്പ്.
സഹോദരങ്ങള്‍: പരേതനായ പി. എ വര്‍ക്കി, പരേതനായ ചെറിയാന്‍ ഏബ്രഹാം, പി. എ ജോസഫ്, പരേതയായ ഏലിയാമ്മ ജോണ്‍, പി.എ ഉതുപ്പ്, ടി. എ ഏബ്രഹാം. നോര്‍ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബയോ കെമിസ്ട്രിയില്‍ പി എച്ച് ഡി എടുത്ത ഫിലിപ്പ് ഏബ്രഹാം, റിസര്‍ച്ച് ട്രയാംഗിള്‍ ഇന്‍സ്റ്റിറ്റ്യുട്ടില്‍ 37 വര്‍ഷത്തെ സേവനത്തിന് ശേഷം സീനിയര്‍ റിസേര്‍ച്ച് സയന്‍റിസ്റ്റായാണ് വിരമിച്ചത്. നോര്‍ത് കരോലിനയില്‍ താമസമാക്കിയ ആദ്യ മലയാളി കുടുംബങ്ങളിലൊന്നായിരുന്നു ഇദ്ദേഹത്തിന്‍റെ കുടുംബം. സ്വദേശമായ കുമരകത്തുനിന്നും അമേരിക്കയിലെത്തുംമുമ്പ് ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളജില്‍ ലക്ചററായി സേവനമനുഷ്ഠിച്ചു. യു സി കോളജ് വിദ്യാര്‍ഥികളും അമേരിക്കയിലെ സുഹൃത്തുക്കളും ഫിലിപ്പ് സര്‍ എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന ഇദ്ദേഹം നോര്‍ത് കരോലിനയിലെ ഇന്ത്യന്‍ സമൂഹത്തിനിടയിലും നോര്‍ത് കരോലിന റാലിയിലെ മാര്‍ ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലും ഏറെ ആദരിക്കപ്പെട്ടിരുന്ന വ്യക്തിത്വത്തിനുടമയായിരുന്നു ബ്രിട്ടനി പ്ലെയ്സ് ഓഫ് സിയര്‍സ്റ്റോണ്‍ റിട്ടയര്‍മെന്‍റ് കമ്മ്യൂണിറ്റിയുടെ സ്നേഹപൂര്‍ണമായ പരിചരണത്തിനും ശ്രദ്ധയ്ക്കും കുടുംബം നന്ദി അറിയിച്ചു.

ശവസംസ്കാര ശുശ്രൂഷകള്‍ സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വച്ച് നടക്കും.
വ്യൂയിംഗ്: 225 ആമവെളീൃറ ഞീമറ, ഞമഹലശഴവ, ച ഇ 27606(മെയ് 4ന് വൈകുന്നേരം 6 മുതല്‍ 9 മണി വരെ)

വിവരങ്ങള്‍ക്ക്: എബി ജോസഫ്: (954) 397 0995