റിയാദ് : മലങ്കര ഓർത്തഡോക്സ് സഭയിലെ തൃശൂർ ഭദ്രാസനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന റിയാദിലെ കൂട്ടായ്മ ആയ Malankara Orthodox Church Congregation ൻറെ നേതൃത്വത്തിൽ, സഹോദര കൂട്ടായ്മകളായ St. Mary’s Orthodox Prayer Fellowship, St. George Orthodox Syrian Parish of Desertland ന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന OVBS 2018 @ MOCC റിയാദിൽ തുടക്കമായി. ഈ വർഷത്തെ ചിന്താവിഷയം “ദൈവം നമ്മെ മനയുന്നു ” എന്നതാണ്.
April 20 വെള്ളിയാഴ്ച പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം റിയാദ് സൺഡേ സ്കൂൾ ഡിസ്ട്രിക്ട് ഇൻസ്‌പെക്ടർ ശ്രീ ചാക്കോ ജോർജ് ഒവിബിസ് 2018 ന് തുടക്കം കുറിച്ചുകൊണ്ടുള്ള പതാക ഉയർത്തി. തുടർന്ന് OVBS Superintendent ശ്രീ. മാത്യു വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ റെവ. ഫാദർ. ജോയ് പുലിക്കോട്ടിൽ അനുഗ്രഹസന്ദേശം നൽകി. സൺഡേ സ്കൂൾ ഡിസ്ട്രിക്ട് ഇൻസ്‌പെക്ടർ ശ്രീ. ചാക്കോ ജോർജ്, OVBS2018 ന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു .
MOCC,SMOPF,SGOSPD വൈസ് പ്രെസിഡന്റുമാരായ ശ്രീ. ജോൺ യോഹന്നാൻ, ശ്രീ. മാത്യു കാലായിൽ, ശ്രീ സുനിൽ അലക്സ് , SGOSPD ഹെഡ്മിസ്ട്രസ് ശ്രീമതി സാലി ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ കുട്ടികളുടെ പ്രാർത്ഥനാഗാനത്തോടെണ് സമ്മേളനം ആരംഭിച്ചത് യോഗത്തിൽ, കൺവീനർ ശ്രീമതി. ആനി വർഗീസ് സ്വാഗതവും സെക്രട്ടറി ശ്രീ. സിനു ചെറിയാൻ നന്ദിയും പറഞ്ഞു.
140 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന ഈ വർഷത്തെ OVBS ന് 28 പേർ അധ്യാപകരായി പ്രവർത്തിക്കുന്നു. ശ്രീ. ചാക്കോ ജോർജാണ് ഈ വർഷത്തെ OVBS – ESO.
ഗാന പരിശീലനത്തിന് Mr.ഷാജു ജോൺ നേതൃത്വം നല്കുന്നു. ശ്രീ സുബിൻ സി ജോൺ ജോയിന്റ് സെക്രട്ടറിയായും,ശ്രീ. തോമസ് ജോർജ് ഫിനാൻസ് കമിറ്റി കോർഡിനേറ്ററായും, ശ്രീ അനിൽ ബേബി ഫുഡ് കമിറ്റി കോർഡിനേറ്ററായും,ആക്ടിവിറ്റി ഇൻചാർജ് ആയി ശ്രീ ജിജോ കോശി ,പ്രോഗ്രാം കോർഡിനേറ്റർസായി ശ്രിമതി മിനി തോമസ്,ശ്രിമതി റീനു ജിജോ നേതൃത്വം നൽകുന്നു.
May 4ന് സമാപിക്കുന്ന ഈ വർഷത്തെ OVBS അതിന്റെ മനോഹാരിത തെല്ലും നഷ്ടമാവാതെ പുതിയ തലമുറയിലേക്ക് പകർന്ന് നൽകുവാൻ മരുഭൂമിയിലെ പരിമിതമായ സാഹചര്യങ്ങളിലും അധ്യാപകരും, മാതാപിതാക്കളും,കമിറ്റി അംഗങ്ങളും ആത്മാർത്ഥമായി ശ്രമിക്കുമ്പോൾ, അത്യുത്സാഹത്തോടെ കുട്ടികൾ അതിൽ പങ്കെടുക്കുന്നു.