റാന്നി : 1928-ല്‍ സ്ഥാപിതമായ റാന്നി, കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പളളിയുടെ നവതി ആഘോഷ സമാപനവും പെരുന്നാളും നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജം, ബാലസമാജം, ശുശ്രൂഷകസംഘം സമ്മേളനങ്ങളും 2018 ഏപ്രില്‍ 29 മുതല്‍ മെയ് 8 വരെ തീയതികളില്‍ നടത്തപ്പെടുന്നു. 2018 ഏപ്രില്‍ 29-ന് രാവിലെ പെരുനാട് ബഥനി ആശ്രമ സുപ്പീരിയര്‍ റവ.ഫാ.മത്തായി ഒ.ഐ.സി വി.കുര്‍ബ്ബാന അര്‍പ്പിക്കുന്നതും വി. റ്റി.ജോസഫ് കോര്‍-എപ്പിസ്കോപ്പ പെരുന്നാള്‍ കൊടിയേറ്റ് നിര്‍വ്വഹിക്കു ന്നതുമാണ്. മെയ് മാസം 4-ാം തീയതി നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജം നേതൃത്വ പരിശീലനവും റാന്നി ഡിസ്ട്രിക്ട് സമ്മേളനവും ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. അഖില മലങ്കര മര്‍ത്തമറിയം സമാജം ജനറല്‍ സെക്രട്ടറി പ്രൊഫ.മേരി മാത്യു മുഖ്യസന്ദേശം നല്‍കുന്നതും റവ.ഫാ.ബിജിന്‍ തോമസ് ചെറിയാന്‍ ക്ലാസ്സ് നയിക്കുന്നതുമാണ്. അന്നേ ദിവസം 2 മണിക്ക് നിലയ്ക്കല്‍ ഭദ്രാസന ശുശ്രൂഷകസംഘം വാര്‍ഷിക സമ്മേളനം ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മെയ് 5-ാം തീയതി ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ് ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് തിരുമേനി ഉദ്ഘാടനം ചെയ്യുന്നതും JCI Trainer അനീഷ് ജോര്‍ജ്ജ് ക്ലാസ്സ് നയിക്കുന്നതുമാണ്. ദേവാലയ നവതി ആഘോഷ സമാപന സമ്മേളനം മെയ് മാസം 6-ാം തീയതി ഞായറാഴ്ച 3 പി.എം-ന് നടത്തപ്പെടുന്നതാണ്. ഭദ്രാസനാധിപന്‍ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുറിയാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. നവതിയോട് അനുബന്ധിച്ച് നിര്‍മ്മിച്ച ഭവനത്തിന്‍റെ താക്കോല്‍ ദാനം രാജു എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കും. വിവാഹ സഹായ വിതരണം സഭാ സെക്രട്ടറി അഡ്വ.ബിജു ഉമ്മനും തയ്യല്‍ മെഷീന്‍ വിതരണം തുമ്പമണ്‍ ഭദ്രാസന സെക്രട്ടറിഫാ. റ്റൈറ്റസ് ജോര്‍ജ്ജും നിര്‍വ്വഹിക്കും. പെരുന്നാളിനോടനുബന്ധിച്ച് ഇടവകയില്‍ വച്ച് സെമിനാരി പാരീഷ് മിഷനും സെന്‍റ് ഗ്രീഗോറിയോസ് ഗോസ്പല്‍ ടീമിന്‍റെ പ്രോഗ്രാമും നടത്തപ്പെടുന്നതാണ്. പ്രധാന പെരുന്നാള്‍ ദിവസമായ മെയ് 7, 8 ദിവസങ്ങളില്‍ ശുശ്രൂഷകള്‍ക്ക് ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസിയോസും അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസും മുഖ്യകാര്‍മ്മികത്വം വഹിക്കും.
വിവിധ ദിവസങ്ങളിലായി വി.കുര്‍ബ്ബാനയ്ക്ക് തോമസ് ജോണ്‍സണ്‍ കോര്‍-എപ്പിസ്കോപ്പ, ജേക്കബ് ഫിലിപ്പ് കോര്‍-എപ്പിസ്കോപ്പ, ഫാ. വര്‍ഗീസ് വട്ടമല, ഫാ.വര്‍ഗീസ് മാത്യു, ഫാ.തോമസ് കുന്നുംപുറം, ഫാ.വിനോദ് ഫിലിപ്പ് എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. വചനപ്രഘോഷണവും ശുശ്രൂഷകളും റവ.ഫാ.എബി വര്‍ഗീസ്, ഫാ. ഒ. എം. ശമുവേല്‍, ഫാ. ജോജി മാത്യു, ഡീക്കന്‍ ലിജിന്‍ തോമസ്, ഡീക്കന്‍ ഷിബിന്‍ വര്‍ഗീസ് എന്നിവര്‍ നയിക്കുന്നതാണ്.
നവതി ആഘോഷങ്ങളുടെയും പെരുന്നാളിന്‍റെയും ക്രമീകരണങ്ങള്‍ക്ക് ഇടവക വികാരി റവ.ഫാ.ഷൈജു കുര്യന്‍ വട്ടഴിയില്‍, സെക്രട്ടറി ജഗന്‍ തേവര്‍വേലില്‍, ട്രസ്റ്റി റ്റി.എസ്.വര്‍ഗീസ്, കണ്‍വീനര്‍മാരായ സുജിത്ത് സ്കറിയ പുതുവേലില്‍, ജോബി ജോസഫ് കളത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി വരുന്നു.