മലങ്കരസഭാ സമാധാനം: നിലപാടുകളിൽ ഉറച്ചു നിന്നു മുന്നോട്ടു പോകുമെന്നു പ. പിതാവ്

മൂവാറ്റുപുഴ ∙ മലങ്കര സഭാ സമാധാനം സംജാതമാകുന്നതിനായുള്ള നിലപാടുകളിൽ ഉറച്ചു നിന്നു മുന്നോട്ടു പോകുമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്സ് കണ്ടനാട് ഈസ്റ്റ് ഭദ്രാസന ദിനാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലങ്കര സഭാ സമാധാനത്തിനു ശ്രമങ്ങൾ നടത്തിയ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ അത്തനാസിയോസിനെയും മറ്റു വൈദികരെയും അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങിൽ ഡോ. തോമസ് മാർ അത്തനാസിയോസ് അധ്യക്ഷനായി. ജസ്റ്റിസ് കെ. സുരേന്ദ്ര മോഹൻ, കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ജോഷ്വ മാർ നിക്കോദീമോസ്, വൈദിക ട്രസ്റ്റി ഫാ. എം.ഒ. ജോൺ, ബിജു ഉമ്മൻ, ഫാ. ഏബ്രഹം കാരമ്മേൽ, കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ എന്നിവർ പ്രസംഗിച്ചു.