നിലയ്ക്കല്‍ ഭദ്രാസന ശില്പശാല

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ ഇടവക വികാരിമാര്‍, കൈസ്ഥാനികള്‍, സെക്രട്ടറിമാര്‍ എന്നിവരുടെ ചര്‍ച്ച് അക്കൗണ്ട്സ് സംബന്ധിച്ച ഭദ്രാസനതല ശില്പശാലڈഏപ്രില്‍ 21-ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ നടത്തപ്പെടും. റാന്നി, സെന്‍റ് തോമസ് അരമനയില്‍ വച്ച് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന ശില്പശാലയില്‍ ഭദ്രാസന ഓഡിറ്റര്‍ ശ്രീ.പി.കെ.രാജു, റവ.ഫാ.ജോണ്‍ ശമുവേല്‍ എന്നിവര്‍ ക്ലാസ്സ് നയിക്കും.