ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു.
അഭി. ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 5-ാം ഓര്‍മ്മപ്പെരുന്നാള്‍ ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ ആചരിച്ചു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ മുഖ്യകാര്‍മ്മികനായിരുന്നു. ഇന്നലെ വൈകിട്ട് 5 മണിക്ക് ഞാലിയാകുഴി മാര്‍ ഗ്രീഗോറിയോസ് ദേവാലയത്തില്‍ നിന്ന് ദയറായിലേക്ക് യേശുനാമ പ്രാര്‍ത്ഥനാപ്രയാണം നടന്നു. വൈകിട്ട് സന്ധ്യാനമസ്ക്കാരത്തെ തുടര്‍ന്ന് അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അനുസ്മരണപ്രഭാഷണം നടത്തി. തുടര്‍ന്ന് കബറിങ്കല്‍ പ്രാര്‍ത്ഥന, ശ്ലൈഹീക വാഴ്വ് എന്നിവ നടന്നു. ഇന്ന് രാവിലെ നടന്ന വി. കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ നേതൃത്വം വഹിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്താമാരും സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും നേര്‍ച്ചവിളമ്പും നടന്നു.
Gepostet von GregorianTV am Mittwoch, 11. April 2018