വി. സ്തേഫാനോസ്‌ സഹദയുടെ തിരുശേഷിപ്പ്‌ മലങ്കരയിൽ

പന്തളം : ക്രൈസ്തവ സഭയുടെ ആദ്യ രക്ത സാക്ഷി പരി. സ്തേഫാനോസ്‌ സഹദയുടെ  തിരുശേഷിപ്പ്‌  മലങ്കരയിൽ സ്ഥാപിചു. പന്തളം, കുടശനാട്‌ സെന്റ്‌. സ്റ്റീഫൻസ്‌ കത്തീഡ്രലിൽ ഇന്ന് രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ആണു തിരു ശേഷിപ്പ്‌ പ്രതിഷ്ഠാ കർമ്മം നിർവ്വഹിചത്.
ഭാരതത്തിൽ സ്തേഫാനോസ്‌ സഹദയുടെ നാമത്തിൽ സ്ഥാപിക്കപെട്ട പ്രഥമ ദേവാലയമെന്ന പരിഗണനയിലും, ഭാരതത്തിന്റെ ഏക ദേശീയ സഭയായ മലങ്കര ഓർത്തഡോക്സ്‌ സഭയോടുള്ള പ്രത്യേക താൽപ്പര്യത്തിലുമാണു  ലോകത്തിലെ പുരാതന ക്രൈസ്തവ സന്യാസ സമൂഹമായ  ഗ്രീസിലെ ഓർത്തഡോക്സ്‌  ക്രൈസ്തവ ആശ്രമത്തിൽ നിന്ന് മലങ്കര സഭക്ക്‌ വി. സ്തേഫാനോസിന്റെ തിരുശേഷിപ്പ്‌ കൈമാറിയത്‌.
പ്രസ്തുത പ്രതിഷ്ഠാ കർമ്മം ചെങ്ങന്നൂർ മെത്രാസനാധിപൻ അഭി. തോമസ്‌ മാർ അത്തനാസിയോസ്‌, സഹ മെത്രാൻ അഭി. ഡോ.മാത്യൂസ്‌‌ മാർ തീമോത്തിയോസ്‌ , ഇടവക അംഗവും ,തിരുവനന്തപുരം മെത്രാസനാധിപനുമായ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്‌ തിരുമേനിയുടെയും മുഖ്യ  കാർമ്മികത്വത്തിൽ കുടശ്ശനാട്‌
കത്തീഡ്രൽ ഇടവകയിൽ വച്ച് നിർവഹിച്ചു.
എ.ഡി 34 ആണ് വിശുദ്ധ സ്തേഫാനോസ് സഹദായെ ക്രൈസ്തവ വിശ്വാസം ഏറ്റു പറഞ്ഞതിന്റെ  പേരിൽ ജറുസലേമിൽ കല്ലെറിഞ്ഞു കൊന്നത്. A എഡി 415-ൽ അദ്ദേഹത്തിന്റെ കബറിടം ഗ്രീക്ക് ഓർത്തഡോക്സ് സഭയിലെ സന്യാസിമാർ കണ്ടെത്തി. തുടർന്ന് അവരുടെ ആശ്രമത്തിലേക്ക് മാറ്റുകയും ചെയ്തു.
പുലിക്കാട് ,നൂറനാട്, ഓലിക്കൽ ,കടമാൻകുളം തുടങ്ങിയ ഇടവകകളുടെ മാതൃവിദ്യാലയം ആണ് സെൻറ് സ്റ്റീഫെൻസ് കത്തീഡ്രൽ. 1984-ൽ കത്തീഡ്രലായി ഉയർത്തിയ ദേവാലയത്തിൽ 1986-ൽ  പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പും പ്രതിഷ്ഠിച്ചിട്ടുണ്ട്.