കാതോലിക്ക ദിനം ആഘോഷിച്ചു

 മനാമ: ലോകമെങ്ങും ഉള്ള ഓര്‍ത്തഡോക്സ് വിശ്വാസികള്‍ വിശുദ്ധ വലിയ നോമ്പിലെ 36-ാം ഞായാറഴ്ച്ചയായ മാര്‍ച്ച് 18 ന് കാതോലിക്കാദിനമായി കാതോലിക്ക ദിനം ആഘോഷിച്ചപ്പോള്‍ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലും  കാതോലിക്കേറ്റ് പതാക ഉയര്‍ത്തല്‍, സഭാദിന പ്രതിജ്ഞ, സഭയ്ക്കുവേണ്ടിയുളള പ്രത്യേക പ്രാര്‍ത്ഥന എന്നിവയോട് കൂടി കാതോലിക്ക ദിനം ആഘോഷിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം കാതോലിക്കേറ്റ് പതാക ഉയര്‍ത്തുകയും പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ കാതോലിക്ക ദിന കല്‍പ്പന വായിക്കുകയും ചെയ്തു. സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ കാതോലിക്ക ദിന സന്ദേശം അറിയിച്ചു. ട്രസ്റ്റി ലെനി പി. മാത്യു സഭാദിന പ്രതിജ്ഞ ചൊല്ലുകയും വിശ്വാസികള്‍ അത് ഏറ്റ് പറയുകയും ചെയ്തു. ഏവരോടും ഉള്ള നന്ദി സെക്രട്ടറി റോയി സ്കറിയ അറിയിച്ചു.