ഇത്തവണ വചനിപ്പു പെരുന്നാളും (2018 മാര്‍ച്ച് 25) ഓശാനാ ഞായറാഴ്ചയും ഒരുമിച്ചു വരുന്നു. 1956 മാര്‍ച്ച് 25നാണ് ഇതിനു മുമ്പ് ഇവ ഒരുമിച്ചു വന്നത്. 2029, 2040, 2108 വര്‍ഷങ്ങളില്‍ ഇത് ആവര്‍ത്തിക്കും. 1956നു മുമ്പ് 1901 ഏപ്രില്‍ ഏഴിന് ഇങ്ങനെ വന്നിരുന്നു. 1806, 1879, 1890 വര്‍ഷങ്ങളില്‍ ഏപ്രില്‍ ആറിനും 1711, 1716, 1795 വര്‍ഷങ്ങളില്‍ ഏപ്രില്‍ അഞ്ചിനും 1621, 1632 വര്‍ഷങ്ങളില്‍ ഏപ്രില്‍ നാലിനും ഇങ്ങനെ വന്നു.
മലങ്കര സഭ ഗ്രിഗോറിയന്‍ കലണ…്ടര്‍ (പുതിയ രീതി/പാശ്ചാത്യ രീതി) സ്വീകരിക്കുന്നതു (1953) വരെ ഓദോര്‍ (സുറിയാനി കണക്കിന് മീനം) 25 നായിരുന്നു വചനിപ്പു പെരുന്നാള്‍. അതുകൊണ്ടാണ് അതിനുമുമ്പ് ഏപ്രില്‍ ഏഴിന് ഈ പെരുന്നാള്‍ ആചരിച്ചിരുന്നത്. 19-ാം നൂറ്റാണ്ടില്‍ ഏപ്രില്‍ ആറിനും 18-ാം നൂറ്റാണ്ടില്‍ ഏപ്രില്‍ അഞ്ചിനും 17-ാം നൂറ്റാണ്ടില്‍ ഏപ്രില്‍ നാലിനുമാണ് വചനിപ്പു പെരുന്നാള്‍ വന്നിരുന്നത്. ജൂലിയന്‍ കലണ്ടര്‍ അനുസരിച്ചുള്ള സുറിയാനി കണക്ക് (പഴയ രീതി/പൗരസ്ത്യ രീതി) പ്രകാരം തീയതി കണക്കാക്കുന്നതാണ് ഗ്രിഗോറിയന്‍ കലണ്ടറിലെ തീയതി വ്യത്യാസത്തിനു കാരണം.
1956 മാര്‍ച്ച് 25ന് ഈ വിശേഷദിവസങ്ങള്‍ ഒരുമിച്ചു വന്നപ്പോള്‍ മലങ്കര സുറിയാനി (ഓര്‍ത്തഡോക്സ് / യാക്കോബായ) സഭ എങ്ങനെ ആചരിച്ചു എന്നറിയാനാഗ്രഹിക്കുന്നു. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെയോ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയോ മെത്രാപ്പോലീത്താമാരുടെയോ കല്പനകളോ ഏതെങ്കിലും ഗ്രന്ഥത്തില്‍ നിന്നുള്ള വിവരങ്ങളോ ലഭ്യമാണെങ്കില്‍ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.
വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ
9446412907