മലങ്കര ഓര്‍ത്തഡോക്സ് സഭ വലിയ നോമ്പിലെ 36-ാം ഞായാറഴ്ച്ചയായ മാര്‍ച്ച് 18 ന് കാതോലിക്കാദിനമായി ആചരിക്കും. 30 ഭദ്രാസനങ്ങളിലായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുളള പളളികളില്‍ കാതോലിക്കേറ്റ് പതാക ഉയര്‍ത്തല്‍, സഭാദിന പ്രതിജ്ഞ, സഭയ്ക്കുവേണ്ടിയുളള പ്രത്യേക പ്രാര്‍ത്ഥന, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും, നിര്‍ധനരുടെ ഉന്നമനത്തിനും, വൈദീകരുടെയും ശുശ്രൂഷകരുടെയും ക്ഷേമത്തിനുമായുളള കാതോലിക്കാദിന പിരിവ് ശേഖരണം എന്നിവ നടക്കും. സഭാതല കാതോലിക്കാദിനാചരണത്തിന്‍റെ ഭാഗമായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പരുമല സെമിനാരിയില്‍ വിവാഹസഹായ വിതരണം നടത്തും.
കാതോലിക്കാദിനം ഉചിതമായി ആഘോഷിക്കുന്നതിനും കാതോലിക്കാദിനപിരിവ് വിജയിപ്പിക്കുന്നതിനും എല്ലാ സഭാംഗങ്ങളും പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രത്യേക കല്പനയിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്. ഭവനനിര്‍മ്മാണ സഹായം, വിവാഹസഹായം, നിര്‍ധനര്‍ക്കുളള വാര്‍ദ്ധക്യകാല പെന്‍ഷന്‍, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം തുടങ്ങിയ വിവിധ കര്‍മ്മപദ്ധതികള്‍ക്കായി 10 കോടി രൂപ സമാഹരിക്കുവാനുളള ശ്രമത്തില്‍ സഭാംഗങ്ങള്‍ കഴിവനുസരിച്ച് സംഭാവന നല്‍കിക്കൊണ്ട് സഹകരിക്കണമെന്ന് സഭാ അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.