കോട്ടയം: പരിശുദ്ധ ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോയോസ് (വട്ടശ്ശേരില്‍ തിരുമേനി) തിരുമേനിയുടെ 84-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് “മതാനുഭവദേശീയതയും സ്വാതന്ത്ര്യവും” മലങ്കരസഭയില്‍ എന്നവിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടന്നു. ഡോ. കെ. എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. ഒ. തോമസ് മോഡറേറ്ററായിരുന്നു. പരി. വട്ടശ്ശേരില്‍ തിരുമേനിയുടെ സ്വാതന്ത്ര്യ സങ്കല്‍പ്പം എന്നവിഷയത്തില്‍ ഡോ. വത്സന്‍ തമ്പു, സഭാചരിത്രത്തത്തിലെ സ്വാതന്ത്ര്യ സമീപനം എന്നവിഷയത്തില്‍ ഡോ. പോള്‍ മണലില്‍ എന്നിവര്‍ സെമിനാറില്‍ വിഷയാവതരണം നടത്തി. യോഗത്തില്‍ സെമിനാരി മാനേജര്‍ കെ. സഖറിയാ റമ്പാന്‍, ജോസഫ് പി. വറുഗീസ്, ജെയിംസ് പാമ്പാടി എന്നിവര്‍ പ്രസംഗിച്ചു.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരി. ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോയോസ് (വട്ടശ്ശേരില്‍ തിരുമേനി) തിരുമേനിയുടെ 84-ാം ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയുമായി പഴയസെമിനാരിയില്‍ ഭക്തിപുരസ്സരം ആചരിക്കുന്നു. ഇന്ന് രാവിലെ 10 മുതല്‍ 12 വരെ കോട്ടയം, കോട്ടയം സെന്‍ട്രല്‍ ഭദ്രാസനങ്ങളുടെ പ്രാര്‍ത്ഥനായോഗങ്ങളുടെ ആഭിമുഖ്യത്തില്‍ അര്‍ദ്ധദിന ധ്യാനം നടക്കും. ഫാ. ഫിലന്‍ മാത്യു ധ്യാനം നയിക്കും. വൈകുന്നേരം 5.30 മണിക്ക് കോട്ടയം ചെറിയപള്ളിയില്‍ സന്ധ്യാനമസ്ക്കാരവും തുടര്‍ന്ന് പഴയസെമിനാരിയിലേക്ക് പ്രദക്ഷിണവും നടത്തപ്പെടും. 6.30 ുാ ന് പരി. കാതോലിക്കാബാവായുടെയും മറ്റ് മെത്രാപ്പോലീത്താമാരുടെയും കാര്‍മ്മികത്വത്തില്‍ സെമിനാരിയില്‍ സന്ധ്യാനമസ്ക്കാരവും തുടര്‍ന്ന് ഫാ. ഡോ. ഒ. തോമസ് അനുസ്മരണ പ്രഭാഷണം നടത്തും. 8.30 മണിക്ക് പ്രദക്ഷിണവും, പദയാത്രകളും സെമിനാരിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്വ്.
24-ാം തീയതി രാവിലെ 7.00 മണിക്ക് പ്രഭാതനമസ്ക്കാരം, 8.30 ന് വി. മൂന്നിന്മേല്‍ കുര്‍ബ്ബാന പരി. ബസേലിയോസ് മാര്‍ത്തോമാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാബാവായുടെയും മറ്റ് മെത്രാപ്പോലീത്തന്മാരുടെയും കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. 10 മണിക്ക് പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്വ്. 11 മണിക്ക് സ്മൃതി ഓഡിറ്റോറിയത്തില്‍ അഖില മലങ്കര മര്‍ത്തമറിയം വനിതാ സമ്മേളനം ഡോ. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ പരി. കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്യും.
ശ്രുതി മന്ദിരത്തില്‍ ഡോ. യാക്കുബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്ന സന്യാസസംഗമത്തില്‍ ഫാ. ജോഷി പ്ലാമൂട്ടില്‍ ഇങക മുഖ്യപ്രഭാഷണം നല്‍കും. പഴയസെമിനാരി ചാപ്പലില്‍ നടക്കുന്ന ഭവന നിര്‍മ്മാണ സഹായ വിതരണം ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം പരി. ബസേലിയോസ് മാര്‍ത്തോമാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്യും. ഭവന സഹായി വിതരണ ബഹു. കേരളാ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. 1 മണിക്ക് കൊടിയിറക്കോടെ പെരുന്നാള്‍ ശുശ്രൂഷകള്‍ അവസാനിക്കും എന്ന് മാനേജര്‍ ഫാ. കെ. സഖറിയാ റമ്പാന്‍ അറിയിച്ചു.