നിലയ്ക്കല്‍ ഭദ്രാസന വൈദിക ധ്യാന യോഗവും ശുബ്ക്കോനോ ശുശ്രൂഷയും

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന വൈദിക യോഗവും ശുബ്ക്കോനോ ശുശ്രൂഷയും ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ അയിരൂര്‍, പൂവന്മല സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെട്ടു. റവ.ഫാ.സഖറിയ പനയ്ക്കാമറ്റം ധ്യാനം നയിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഇടിക്കുള എം. ചാണ്ടി, വൈദിക സംഘം സെക്രട്ടറി വെരി.റവ.ജേക്കബ് ജോണ്‍സ് കോര്‍ എപ്പിസ്കോപ്പ, ഇടവക വികാരി റവ.ഫാ.തോമസ് കുന്നുംപുറത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.