റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സുവിശേഷസംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ വലിയനോമ്പില്‍ നടത്തപ്പെടുന്ന ഡിസ്ട്രിക്ട്തല ധ്യാന യോഗങ്ങള്‍ ഫെബ്രുവരി 16-ന് ആരംഭിക്കും. നിലയ്ക്കല്‍ ഡിസ്ട്രിക്ടില്‍ ഫെബ്രുവരി 16-ന് വയ്യാറ്റുപുഴ സെന്‍റ് തോമസ് പളളിയിലും റാന്നി ഡിസ്ട്രിക്ടില്‍ ഫെബ്രുവരി 23-ന് ചെത്തോങ്കര സെന്‍റ് തോമസ് ശാലേം പളളിയിലും കനകപ്പലം ഡിസ്ട്രിക്ടില്‍ മാര്‍ച്ച് 2-ന് കനകപ്പലം സെന്‍റ് ജോര്‍ജ്ജ് വലിയപളളിയിലും അയിരൂര്‍ ഡിസ്ട്രിക്ടില്‍ മാര്‍ച്ച് 9-ന് കൊറ്റനാട് സെന്‍റ് ജോര്‍ജ്ജ് പളളിയിലും വയലത്തല ഡിസ്ട്രിക്ടില്‍ മാര്‍ച്ച് 16-ന് കാട്ടൂര്‍ സെന്‍റ് മേരീസ് വലിയപളളിയിലും വച്ചാണ് ധ്യാന യോഗങ്ങള്‍ നടത്തപ്പെടുന്നത്. എല്ലാ യോഗങ്ങളിലും വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരവും 6.45-ന് വചനശുശ്രൂഷയും ആരംഭിക്കും.