കുടശ്ശനാട് സെന്റ്. സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ഒരു വർഷമായി നടന്നു വന്ന നവതി ആഘോഷങ്ങളുടെ സമാപനം നടത്തപ്പെട്ടു. അടൂർ എം.ൽ.എ. ശ്രീ ചിറ്റയം ഗോപകുമാർ സമ്മേളനം ഉത്ഘാടനം ചെയ്തു. റവ ഫാ. ടോം ഉഴുന്നാലിൽ മുഖ്യാഥിതിയായിരുന്നു. ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപോലിത്ത അനുഗ്രഹ പ്രഭാഷണവും, നവതി സ്മരണികയുടെ പ്രകാശനകർമ്മവും നിർവ്വഹിച്ചു. വൈകല്യങ്ങളെ ജീവിച്ചു ഐതിഹാസിക ജീവിതം നയിക്കുന്ന കുമാരി.കണ്മണിയേ ചടങ്ങിൽ യുവപ്രതിഭ അവാർഡ് നൽകി ആദരിച്ചു. നവതിയുടെ ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽ ദാനം അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപോലിത്ത നിർവ്വഹിച്ചു. യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. അജി കെ തോമസ് , ചെങ്ങന്നൂർ ഭദ്രാസന OCYM സെക്രട്ടറി ജോബിൻ കെ ജോർജ്ജ് , കത്തീഡ്രൽ വികാരി ഫാ. തോമസ് പി നൈനാൻ, സഹ വികാരി ഫാ. ബിനു ജോയി, കത്തീഡ്രൽ ട്രസ്റ്റി ബി.സോമൻ, ഗ്രാമപഞ്ചായത്ത് അംഗം സൂസമ്മ ചാക്കോ, ബാബു മുളമൂട്ടിൽ, ടി. ഡാനിയേൽ എന്നിവർ ആശംസകൾ അറിയിച്ചു. സഭയുടെ വിവിധ മേഖലകളിൽ സ്തുത്യർഹ സേവനം നൽകിയ പ്രസ്ഥാനം പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.
2007 -ൽ സഭാതലത്തിൽ ബെസ്റ്റ് യുണിറ്റ് അവാർഡ് ഈ യൂണിറ്റിന് ലഭിച്ചിരുന്നു. യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 32 വർഷങ്ങളായി ‘യുവദീപ്തി’ എന്ന പേരിൽ ഒരു ത്രൈമാസികയും പ്രസിദ്ധികരിച്ചുവരുന്നു.