സഭാചരിത്ര സമ്മേളനം – ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോട്ടയം. ഇന്ത്യന്‍ സഭാ ചരിത്രകാരന്മാരുടെ പൊതു വേദിയായ ചര്‍ച്ച് ഹിസ്റ്ററി അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്)യുടെ തെക്കെ ഇന്ത്യന്‍ ഘടകത്തിന്‍റെ ത്രിവര്‍ഷ യോഗത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 30,31 ഫെബ്രുവരി 1 തീയതികളില്‍ കോട്ടയം പഴയ സെമിനാരിയിലെ സോഫിയാ സെന്‍ററിലാണ് സമ്മേളനം. തെക്കെ ഇന്ത്യയിലെ സഭൈക്യ പ്രക്രിയകള്‍ എന്നതാണ് സെമിനാറിന്‍റെ മുഖ്യ വിഷയം.

ജനുവരു 30-ന് വൈകിട്ട് 7-ന് അക്കാദമിക്ക് സെഷന്‍റെ ഉത്ഘാടനം ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിര്‍വഹിക്കും. ചായ് സതേണ്‍ റീജിയന്‍ പ്രസിഡന്‍റ് ബിഷപ്പ് ബൗസി സൂനീല്‍ ബാനു അദ്ധ്യക്ഷത വഹിക്കും. ചായ് ദേശീയ കോര്‍ഡിനേറ്റര്‍ ഡോ. ജട്ടി. എ. ഒളിവര്‍ മുഖ്യപ്രഭാഷണം നടത്തും. ഓര്‍ത്തഡോക്സ് സഭ വൈദീക ട്രസ്റ്റി ഫാ. ഡോ. എം. ഒ ജോണ്‍, ഡോ. ചാള്‍സ് ഡയസ്, ഡോ. എം. കുര്യന്‍ തോമസ്, ഫാ. ഡോ. ജോസ് ജോണ്‍, റവ. ബ്ലൈസു വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും.

ട്രൈയാനിയലിന്‍റെ മുഖ്യ സമ്മേളനം 31-ന് വൈകിട്ട് 7-ന് നടക്കും. പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉത്ഘാടനം ചെയ്യും. ചായ് ദേശീയ പ്രസിഡന്‍റ് ഫാ. ഡോ. ലിയനാര്‍ഡ് ഫേര്‍ണാണ്‍ണ്ടോ അദ്ധ്യക്ഷം വഹിക്കും. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പൗലൂസ് മാര്‍ ഗ്രീഗോറിയോസ് ചെയര്‍ അദ്ധ്യക്ഷന്‍ ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്, വടവാതൂര്‍ സെന്‍റ് തോമസ് അപ്പോസ്തോലിക് സെമിനാരി റെക്ടര്‍ ഫാ. ഡോ. ജോയ് ആനിയാടന്‍, മാര്‍ത്തോമ്മാ സെമിനാരി പ്രിന്‍സിപ്പാള്‍ റവ. ഡോ. പ്രകാശ് കെ. ജോര്‍ജ്ജ്, പഴയ സെമിനാരി പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ഒ. തോമസ്, കേരളത്തിലെ ലത്തീന്‍ മെത്രാന്‍ സമിതിയുടെ ഹെറിറ്റേജ് കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. ആന്‍റണി പട്ടപ്പറമ്പില്‍, റവ. ഡോ. സണ്ണി ഇ. മാത്യു, ഡോ. വര്‍ഗീസ് പേരയില്‍ എന്നിവര്‍ പ്രസംഗിക്കും.

സമാപന സമ്മേളനം ഫെബ്രുവരി 1-ന് ഉച്ചയ്ക്ക് 12-ന് നടക്കും. കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിക്കും. ദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. ഡോ. മാണി പുതിയിടം സമാപന സന്ദേശം നല്‍കും. പ്രൊഫ. ജോര്‍ജ്ജ് മേനാച്ചേരി, കമാന്‍ണ്ടര്‍ റ്റി. ഒ. ഏലിയാസ്, കോശി സാമുവേല്‍ എന്നിവര്‍ പ്രസംഗിക്കും.

അഞ്ചു ദക്ഷിണേനത്യന്‍ സംസ്ഥാനങ്ങളില്‍നിന്നായി നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന കണ്‍ഫറന്‍സില്‍ മുഖ്യ വിഷയത്തെപ്പറ്റി 25-ഓളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും എന്ന് കണ്‍വീനര്‍മാരായ റവ. ഡോ. സണ്ണി ഇ. മാത്യു, ഡോ. വര്‍ഗീസ് പേരയില്‍, ഡോ. എം. കുര്യന്‍ തോമസ് എന്നിവര്‍ അറിയിച്ചു.