ഭവന കൂദാശ

പെരുമ്പെട്ടി : പെരുമ്പെട്ടി സെന്‍റ മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന സെന്‍റിനറി പ്രൊജക്ടുകളുടെ ഭാഗമായി  നിര്‍മ്മിച്ചു നല്‍കിയ ഭവനത്തിന്‍റെ കൂദാശ ജനുവരി 25-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിക്കും. 40 കുടുംബങ്ങള്‍ മാത്രമുളള ഇടവകയുടെ സ്വപ്ന പദ്ധതിയായിരുന്നു സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു ഇടവകാംഗത്തിന് ഭവനം നിര്‍മ്മിച്ചു നല്‍കുക എന്നത്. ഏകദേശം 8 ലക്ഷം രൂപയോളം മുടക്കി 7 മാസം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.