ആറാമത് സെന്‍റ് സ്റ്റീഫൻസ് പുരസ്‌കാരത്തിനു ബാംഗ്ലൂർ ദയാ ഭവൻ മാനേജർ ഫാദർ ജിനേഷ് വർക്കി അർഹനായി. ബാംഗ്ലൂരിലെ കുനിഗൽ എന്ന സ്ഥലത്തു എയിഡ്സ് രോഗികളുടെ പുനരധിവാസവും സൗജന്യ ചികിത്സയും രോഗികളുടെ മക്കൾക്കു വേണ്ടി പ്രത്യേക സ്ഥാപനവും ഉന്നത വിദ്യാഭാസവും നൽകിവരുന്നു. മിഷൻ ബോർഡിന്‍റെ കീഴിലുള്ള ഈ സ്ഥാപനത്തിന്‍റെ പ്രധാന ചുമതലക്കാരനാണ് ഫാ. ജിനേഷ് വര്‍ക്കി.
ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ ശിഷ്യനാണ്. കുടശ്ശനാട് കത്തീഡ്രൽ പടിഞ്ഞാറുഭാഗം യുവജനപ്രസ്ഥാനം ക്രമീകരിക്കുന്ന സെന്‍റ് സ്റ്റീഫൻസ് അവാർഡ് കത്തീഡ്രൽ പെരുന്നാൾ പ്രധാന ദിവസമായ ജനുവരി 27 ന് കുടശ്ശനാട് സെന്‍റ് സ്റ്റീഫൻസ് കത്തീഡ്രലിൽ വെച്ച് നൽകുന്നു..


