മാർ ദിയസ്കോറോസിന് സ്വീകരണം നല്‍കി

ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ്‌ മെത്രാപ്പോലിത്തായ്ക്കും, ഡോ. ജോർജ്ജ്‌ പോളിനും സ്വീകരണം നൽകി

 കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയ

നി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ്‌ സെക്രട്ടറിയും, ചെന്നൈ-കോട്ടയം ഭദ്രാസനങ്ങളുടെ ചുമതലക്കാരനുമായ ഡോ. യുഹാനോൻ മാർ ദിയസ്കോറോസ്‌ മെത്രാപ്പോലീത്താ, അത്മായ ട്രസ്റ്റി ഡോ. ജോർജ്ജ്‌ പോൾ എന്നിവർ കുവൈറ്റിൽ എത്തിച്ചേർന്നു.

 സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാളിനു മുഖ്യാതിഥികളായി കുവൈറ്റിൽ എത്തിച്ചേർന്ന മെത്രാപ്പോലീത്തായെയും, അത്മായ ട്രസ്റ്റിയെയും, ഇടവക വികാരി ഫാ. ജേക്കബ്‌ തോമസ്‌, സഹവികാരി ഫാ. ജിജു ജോർജ്ജ്‌, സെന്റ്‌ ബേസിൽ ഇടവക വികാരി ഫാ. ഷാജി ജോഷ്വാ, ഇടവക ഭരണസമിതിയംഗങ്ങൾ, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ എന്നിവർ ചേർന്ന്‌ കുവൈറ്റ്‌ വിമാനത്താവളത്തിൽ സ്വീകരിച്ചു.