ഡോ. ജോർജ്ജ്‌ പോളിന്റെ ദേഹവിയോഗത്തിൽ കുവൈറ്റ്‌ മഹാഇടവക അനുശോചനം രേഖപ്പെടുത്തി

 

കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ അത്മായ ട്രസ്റ്റി ഡോ. ജോർജ്ജ്‌ പോളിന്റെ ദേഹവിയോഗത്തിൽ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇൻഡ്യൻ ഓർത്തഡോക്സ്‌ മഹാ ഇടവക അനുശോചിച്ചു. കോലഞ്ചേരി മെഡിക്കൽ കോളേജ്‌ വൈസ്‌ പ്രസിഡണ്ട്‌, ക്രിസ്ത്യൻ മെഡിക്കൽ കോളേജുകളുടെ മാനേജ

്മെന്റ്‌ അസ്സോസിയേഷൻ സെക്രട്ടറി, മുഖ്യവക്താവ്‌, കൊച്ചിൻ യൂണിവേഴ്സിറ്റി (കുസാറ്റ്‌) സിൻഡിക്കേറ്റ്‌ മെമ്പർ തുടങ്ങി നിരവധി വിദ്യാഭ്യാസ മേഘലകളിൽ സേവനം അനുഷ്ഠിച്ച അദ്ദേഹം സിന്തൈറ്റ്‌ വ്യവസായ ശൃംഘലയുടെ വൈസ്‌ ചെയർമാനുമായിരുന്നു.

 നവംബർ 26-ന്‌ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന അനുശോചനയോഗത്തിൽ ഇടവക വികാരി ഫാ. ജിജു ജോർജ്ജ്‌ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിജി ജോൺ അനുശോചനപ്രമേയം അവതരിപ്പിച്ചു. ഇടവക സഹവികാരി ഫാ. ലിജു പൊന്നച്ചൻ, കല്ക്കട്ടാ ഭദ്രാസന കൗൺസിലംഗം എബ്രഹാം അലക്സ്‌, മിഷൻ കോർഡിനേറ്റർ ഷാജി എബ്രഹാം, അസ്സോസിയേഷൻ അംഗവും ഭദ്രാസന മീഡിയാ സെക്രട്ടറിയുമായ ജെറി ജോൺ കോശി എന്നിവർ അനുശോചനം രേഖപ്പെടുത്തി. കുവൈറ്റ്‌ മഹാഇടവകയുടെ ആഭിമുഖ്യത്തിൽ എൻ.ഈ.സി.കെയിൽ പ്രത്യേകമായ ധൂപപ്രാർത്ഥനയും നടത്തി.