Dukrono of St. Gregorios at Dallas, Texas, USA

ഡാളസ്സ് സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഓര്‍മ്മപ്പെരുന്നാളും കണ്‍വെന്‍ഷനും

അനില്‍ മാത്യു ആശാരിയത്ത്

ഡാളസ്സ്, (ടെക്സാസ്): ഗാര്‍ലന്‍റ് സെന്‍റ ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധന്‍ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 115 -ാം മത് ഓര്‍മ്മപ്പെരുന്നാളും ഇടവക കണ്‍വെന്‍ഷനും ഭക്തിനിര്‍ഭരമായി വിവിധ പരിപാടികളോടെ ആചരിക്കുന്നു.
ഒക്ടോബര്‍ 29-ന് ഞായറാഴ്ച റവ.ഫാ. തോമസ് മാത്യൂവിന്‍റെ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി റവ.ഫാ. സി.ജി.തോമസ്, റവ.ഫാ. വീ.ടി തോമസ് എന്നിവണ്‍ര്‍ ചേര്‍ന്ന് തിരുനാള്‍ കൊടി ഉയര്‍ത്തി പെരുന്നാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

തുടര്‍ന്ന് എല്ലാ ദിവസവും വൈകിട്ട് ഏഴു മണി മുതല്‍ ദേവാലയത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും പരിശുദ്ധന്‍റെ പേരില്‍ പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ത്ഥനകളുണ്ടായിരിക്കും. അതോടൊപ്പം നാനാജാതിമതസ്ഥര്‍ക്ക് നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 5 വരെ നടക്കുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും കണ്‍വെന്‍ഷനും ന്യൂയോര്‍ക്ക് സെന്‍റ് വ്ളാടിമര്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി പ്രഫസറും സുപ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രാസംഗികനുമായ റവ.ഫാ. ഡോ. വര്‍ഗ്ഗീസ് എം. ഡാനിയേല്‍ മുഖ്യകാര്‍മികത്വം വഹിക്കും.

നവംബര്‍ 4-ന് ശനിയാഴ്ച രാവിലെ ഡാളസ്സ് ഏരിയായിലെ എംജിഒസിഎസം
ഫോക്കസും സംയുക്തമായി യുവജനങ്ങള്‍ക്കായി നടത്തുന്ന പ്രത്യേക യോഗവും തുടര്‍ന്ന് ഉച്ചയ്ക്ക് 4 മണി മുതല്‍ ഇടവകയിലെ വിവിധ ആധ്യാത്മിക
സംഘടനകളുടേെ വാര്‍ഷിക യോഗവും വൈകിട്ട് 6:30-ന് സന്ധ്യാനമസ്കാരവും, കണ്‍വെന്‍ഷനും നടക്കും.

പ്രധാന പെരുനാള്‍ ദിനമായ നവംബര്‍ 5-ാം തീയതി ഞായറാഴ്ച രാവിലെ പ്രഭാത നമസ്കാരത്തെത്തുടര്‍ന്ന് റവ.ഫാ. ഡോ. വര്‍ഗ്ഗീസ് എം. ഡാനിയേലിന്‍റെ
കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാനയും, വചനപ്രഘോഷണവും, മധ്യസ്ഥപ്രാര്‍ഥനയും തുടര്‍ന്ന് പരമ്പരാഗത രീതിയിലുള്ള റാസയും സ്നേഹവിരുന്നും നടക്കും.

പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന നോര്‍ത്ത് അമേരിക്കയിലെ പരുമല എന്ന അറിയപ്പെടുന്ന ഈ ദേവാലയത്തിലെ
പെരുന്നാള്‍ ആഘോഷങ്ങളില്‍ ഭക്തിയാദരപൂര്‍വ്വം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി ഇടവക വികാരിയും മാനേജിംഗ് കമ്മറ്റി അംഗങ്ങളും സംയുക്തമായി അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. സി.ജി.തോമസ് (4694996559), സെക്രട്ടറി പ്രസാദ് മാത്യു (4692302230),ട്രഷറര്‍ അലക്സാണ്ടര്‍ മാത്യു (4692713593) എന്നിവരുമായി ബന്ധപ്പെടുക